തിരുവനന്തപുരം: വിലക്കയറ്റം ദേശീയ പ്രതിഭാസം ആണെന്നും, സർക്കാർ വിപണിയില്‍ ഫലപ്രദമായി ഇടപെടുന്നുണ്ടെന്നും മന്ത്രി ജി ആര്‍ അനിൽ പറഞ്ഞു. നിയമസഭയില്‍ പ്രതിപക്ഷത്തിന്‍റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മന്ത്രി.പൊതുവിതരണസമ്പ്രദായത്തിന്‍റെ തകര്‍ച്ചയും വിപണിയില്‍ ഇടപെട്ട് വില നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ പരാജപ്പെട്ടതും മൂലം ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ടും ആശങ്കയും സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് ടിവി ഇബ്രാഹിം എം എല്‍എയാണ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കിയത്. .പച്ചക്കറി വിലയെ സംബന്ധിച്ച് എന്തെങ്കിലും ധാരണ പ്രതിപക്ഷ എംഎൽഎമാർക്കുണ്ടോയെന്ന് മന്ത്രി ചോദിച്ചു.
വിപണിയെക്കുറിച്ച് ഒന്നുമറിയാതെയാണ് പ്രതിപക്ഷം നോട്ടീസ് നൽകിയത്.നെല്ലിന്‍റെ ഉത്പാദനം കൂടി.ഇന്നത്തെ തക്കാളിയുടെ വില പ്രതിപക്ഷത്തിന് അറിയുമോ.രാജ്യത്തെ ഈ അവസ്ഥയിൽ എത്തിച്ചത് കോൺഗ്രസാണ്.പഴയ രീതിയിൽ പ്രതിപക്ഷം ചിന്തിക്കരുത്.കുറച്ചുകൂടി വസ്തുതകൾ പരിശോധിക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.അടിയന്തരപ്രമേയ നോട്ടീസ് പിൻവലിക്കണം.പ്രതിപക്ഷത്തിന് അബദ്ധം പറ്റി.കേരളത്തിലേത് ശക്തമായ പൊതുവിതരണ സംവിധാനം .ഉയർന്ന വിലയുള്ള അരി വർഷം 1600 കോടി രൂപ സബ്സിഡി നൽകിയാണ് സർക്കാർ നൽകുന്നത് .ഇന്ത്യയിൽ എവിടെയുണ്ട് ഇത്തരത്തിലുള്ള പൊതുവിതരണ സംവിധാനമെന്നും മന്ത്രി ചോദിച്ചു
വില ഉയർന്നിട്ടില്ലെന്നത് മന്ത്രി പറഞ്ഞ തമാശ.ഇതിനുള്ള ധൈര്യം എങ്ങനെ കിട്ടിയെന്ന് അതിശയമെന്ന് ടി വി എബ്രാഹം എംഎല്‍എ പറഞ്ഞു