കൊച്ചി: ചാൻസലർക്കെതിരെ രൂക്ഷവിമർശനവുമായി ഹൈക്കോടതി. ചാൻസലർ പിള്ളേര് കളിക്കുന്നുവെന്ന് പറഞ്ഞ കോടതി ഉന്നത സ്ഥാനത്തിരിക്കുന്നവർ ഇങ്ങനെയല്ല പെരുമാറേണ്ടതെന്ന് ഓർമിപ്പിച്ചു.കേരള സെനറ്റ് അംഗങ്ങൾ നൽകിയ ഹർജി പരിഗണിക്കുമ്പോഴാണ് കോടതി പരാമർശം. ചാന്‍സലറായ ഗവര്‍ണര്‍ പുറത്താക്കിയ 15 സെനറ്റ് അംഗങ്ങളാണ് കോടതിയെ സമീപിച്ചത്.വ്യക്തിയെ ഇഷ്ടമല്ലെന്ന് കരുതി പ്രീതി പിൻവലിക്കാനാവില്ലെന്നും കോടതി പറഞ്ഞു.