ഗാന്ധിനഗര്‍: ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ കോൺഗ്രസ് നേതാവ് ജിഗ്നേഷ് മേവാനി വദ്ഗാം നിയമസഭാ സീറ്റിൽ പിന്നിലാണ്. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. ഡിസംബർ അഞ്ചിനാണ് വദ്ഗാം മണ്ഡലത്തിൽ വോട്ടെടുപ്പ് നടന്നത്. കോൺഗ്രസ് നിലവിലെ എംഎല്‍എയായ ജിഗ്നേഷ് മേവാനിയെ രംഗത്തിറക്കിയപ്പോൾ ബിജെപി മണിലാൽ വഗേലയെയാണ് മത്സരിപ്പിക്കുന്നത്. ആം ആദ്മി പാർട്ടിയുടെ (എഎപി) സ്ഥാനാർത്ഥിയായി ദൽപത് ഭാട്ടിയ മത്സരിക്കുന്നുണ്ട്.
182 അംഗ ഗുജറാത്ത് നിയമസഭയിലെ ഗുജറാത്തിലെ പ്രധാന നിയമസഭാ മണ്ഡലങ്ങളിലൊന്നാണ് വദ്ഗാം. പട്ടികജാതി സംവരണമുള്ള വഡ്ഗാം മണ്ഡലം പടാൻ ലോക്സഭാ മണ്ഡലത്തിന് കീഴിലാണ്.
ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ തുടങ്ങി. ഗുജറാത്തിലെ 182 അംഗ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിന്‍റെ ആദ്യ ഫല സൂചനകള്‍ ലഭിക്കുമ്പോള്‍ തന്നെ ഗുജറാത്തില്‍ ബിജെപി ബഹുദൂരം മുന്നിലാണ്. ബിജെപി 125 സീറ്റിലും കോൺഗ്രസ് 52 സീറ്റിലും എഎപി 4 ലീഡ് ചെയ്യുകയാണ്.
ഗുജറാത്തിൽ ബിജെപിക്ക് വന്‍ വിജയമാണ് എക്സിറ്റ് പോൾ ഫലങ്ങള്‍ പ്രവചിച്ചത്. ഗുജറാത്തിൽ ബിജെപി എക്കാലത്തെയും കൂടുതൽ സീറ്റുകൾ നേടി അധികാര തുടർച്ച നേടുമെന്നാണ് എല്ലാ എക്സിറ്റ് പോൾ ഫലങ്ങളും പറയുന്നത്. ആകെ 182 സീറ്റുകളിൽ 46% വോട്ടുനേടി 129 മുതൽ 151 വരെ സീറ്റുകൾ ബിജെപി നേടുമെന്നാണ് ഇന്ത്യ ടുഡേ മൈ ആക്സിസ് പ്രവചനം. കോൺഗ്രസ് വൻ തിരിച്ചടി നേരിട്ട് 16 മുതൽ 30 വരെ സീറ്റുകളിലേക്ക് ഒതുങ്ങും. ആംആദ്മി പാർട്ടി 21 സീറ്റുകൾ വരെ നേടാം.