തിരുവനന്തപുരം: ഡിസംബര്‍ മാസം 9 ആയിട്ടും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കിട്ടയിട്ടില്ല.ശമ്പള പരിഷ്കരണ കരാറനുസരിച്ച് എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് ശമ്പളം നല്‍കുമെന്നാണ് വ്യവസ്ഥ.നിയമസഭയിലെ ചോദ്യോത്തരവേളയില്‍ എം വിന്‍സന്‍റ് ഇതുന്നയിച്ചെങ്കിലും മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ല.കെ സ്വിഫ്റ്റിൽ ശമ്പളം കൃത്യമായി കൊടുക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്.സ്വിഫ്റ്റിൻ്റെ ആസ്ഥി 10 വർഷത്തിന് ശേഷം കെഎസ്ആര്‍ടിസിയിലേക്ക് എത്തും.സ്വിഫ്റ്റ് രൂപീകരിച്ചത് കെഎസ്ആര്‍ടിസി യെ സംരക്ഷിക്കാനാണ്.ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭ്യമാക്കാൻ സ്വിഫ്റ്റ് കമ്പനിക്ക് കഴിയും.സ്വിഫ്റ്റിൻ്റെ വരുമാനത്തിൻ്റെ മുഴുവൻ തുകയും നൽകുന്നത് കെഎസ്ആര്‍ടിസിക്കാണെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി.