• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പി.ടി.ഉഷ ഇനി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ; ഐഒഎ തലപ്പത്തെ ആദ്യ വനിത

by Web Desk 04 - News Kerala 24
December 10, 2022 : 5:05 pm
in Kerala, News
Reading Time: 1 min read
0
A A
0
പി.ടി.ഉഷ ഇനി ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷ; ഐഒഎ തലപ്പത്തെ ആദ്യ വനിത

ന്യൂഡൽഹി∙ ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ അധ്യക്ഷയായി പി.ടി. ഉഷയെ ഔദ്യോഗികമായി തിരഞ്ഞെടുത്തു. ഇന്ത്യൻ ഒളിംപിക് അസോസിയേഷന്റെ തലപ്പത്തെത്തുന്ന ആദ്യ വനിതയും ആദ്യ മലയാളിയുമാണ് പി.ടി.ഉഷ. സുപ്രീം കോടതി മുൻ ജഡ്ജ് എൽ.നാഗേശ്വർ റാവുവിന്റെ മേൽനോട്ടത്തിൽ ഇന്നു നടന്ന തിരഞ്ഞെടുപ്പിലാണ് ഉഷയെ എതിരില്ലാതെ തിരഞ്ഞെടുത്തത്.

ഒളിംപിക്സ് താരവും രാജ്യാന്തര മെഡൽ ജേതാവുമായ അൻപത്തിയെട്ടുകാരിയായ ഉഷ, 95 വർഷത്തെ ചരിത്രമുള്ള ഐഒഎയിൽ പ്രസിഡന്റ് പദവിയിലെത്തുന്ന ആദ്യ സജീവ കായികതാരമാകും. രാഷ്ട്രീയ, ഭരണ രംഗങ്ങളിലെ പ്രമുഖരാണ് ഇതുവരെ ഐഒഎ പ്രസിഡന്റുമാരായത്. 1938 മുതൽ 1960 വരെ ഐഒഎ അധ്യക്ഷനായിരുന്ന യാദവീന്ദ്ര സിങ് മഹാരാജാവ് 1934ൽ ക്രിക്കറ്റ് ടെസ്റ്റ് മത്സരത്തിൽ കളിച്ചിരുന്നു എന്നതുമാത്രമാണ് ഇതുവരെയുള്ള ഐഒഎ പ്രസിഡന്റുമാരിലെ ഏക കായികബന്ധം.

താരമായും പരിശീലകയായും 46 വർഷം കായികമേഖലയ്ക്കായി ഉഴിഞ്ഞുവച്ചതാണ് പി.ടി.ഉഷയുടെ സമർപ്പിത ജീവിതം. അത്‍ലറ്റിക്സിൽ നൂറിലേറെ രാജ്യാന്തര മെഡലുകൾ നേടുകയും 2 ഒളിംപ്യന്മാരടക്കം 8 രാജ്യാന്തര കായികതാരങ്ങളെ വളർത്തിയെടുക്കുകയും ചെയ്ത ഉഷയെ ജൂലൈയില്‍ രാജ്യസഭയിലേക്ക് നാമനിര്‍ദേശം ചെയ്തിരുന്നു. അർജുന അവാർഡും പത്മശ്രീ പുരസ്കാരവും പതിറ്റാണ്ടുകൾക്കു മുൻപേ ഉഷയെ തേടിയെത്തിയിരുന്നു. അത്‌ലറ്റിക്സിലെ സമഗ്രസംഭാവനയ്ക്കു ലോക അത്‍ലറ്റിക്സ് ഫെഡറേഷൻ നൽകുന്ന ‘വെറ്ററൻ പിൻ’ അംഗീകാരത്തിന് ഉഷ അർഹയായത് 3 വർഷം മുൻപാണ്. ഒളിംപിക്സിൽ പങ്കെടുത്ത ആദ്യ മലയാളി വനിതയായ പി.ടി.ഉഷ, രാജ്യസഭയിലേക്കു നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ മലയാളി വനിതയെന്ന നേട്ടം കൂടി സ്വന്തം പേരിലാക്കിയിരുന്നു.

സെക്കൻഡിന്റെ നൂറിലൊരംശത്തിൽ നഷ്ടമായ ഒളിംപിക്സ് മെഡലാണ് പി.ടി.ഉഷയെക്കുറിച്ചോർക്കുമ്പോൾ എല്ലാവരുടെയും മനസ്സിലേക്ക് ആദ്യമെത്തുക. 1984ലെ ലൊസാഞ്ചലസ് ഒളിംപിക്സിൽ 400 മീറ്റർ ഹർഡിൽസിൽ നഷ്ടമായ വെങ്കലം ഇന്നും ഓരോ കായികപ്രേമിയുടെയും നെഞ്ചി‍ൽ നീറുന്നൊരു ഓർമയാണ്. ഉഷയുടെ തകർപ്പൻ പ്രകടനം അന്നു ലോകത്തിന്റെയാകെ ശ്രദ്ധയാകർഷിച്ചു. ഒളിംപിക്സ് മെഡൽ കയ്യെത്തുംദൂരത്താണെന്ന ആത്മവിശ്വാസം പിൻഗാമികളുടെ മനസ്സിൽ പതിപ്പിക്കാൻ ഉഷയ്ക്കു സാധിക്കുകയും ചെയ്തു. ഒന്നാം സ്ഥാനക്കാരെ മാത്രമേ ചരിത്രം ഓർമിക്കൂവെന്ന സങ്കൽപം തിരുത്തിയാണ് ഉഷ അന്നുമുതൽ രാജ്യത്തിന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടിയത്. അന്ന് ഉഷ നടത്തിയ 55.42 സെക്കൻഡ് പ്രകടനം വനിതകളുടെ 400 മീറ്റർ ഹർഡിൽസിലെ ദേശീയ റെക്കോർഡായിരുന്നു. ആ റെക്കോർഡ് ഇളക്കമില്ലാതെ ഇന്നും ഉഷയോടൊപ്പം സഞ്ചരിക്കുന്നു.

ഒളിംപിക്സ് മെഡൽ നഷ്ടമായെങ്കിലും ട്രാക്കിൽ ഉഷ കൈവരിച്ച മറ്റു നേട്ടങ്ങൾ സമാനതകളില്ലാത്തതാണ്. ഏഷ്യൻ ഗെയിംസിലും ഏഷ്യൻ ചാംപ്യൻഷിപ്പിലുമായി 19 സ്വർണമടക്കം 33 മെഡലുകൾ നേടി. തുടർച്ചയായ 4 ഏഷ്യൻ ഗെയിംസുകളിൽ മെഡൽ നേടുന്ന ആദ്യ ഇന്ത്യൻ അത്‌ലീറ്റായി. 1985ലെ ജക്കാർത്ത ഏഷ്യൻ അത്‌ലറ്റിക് മീറ്റിൽ ഉഷ ഇന്ത്യയ്ക്കുവേണ്ടി നേടിയത് 5 സ്വർണമടക്കം 6 മെഡലുകളായിരുന്നു. അത്‌ലറ്റിക്സിൽ ഇതെ‍ാരു റെക്കോർഡാണ്.

ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്‌സിനു തുടക്കമിടുന്നത് 2002ൽ ആണ്. തനിക്കു ലഭിക്കാതെപോയ ഒളിംപിക്സ് മെഡൽ ശിഷ്യരിലൂടെ സാക്ഷാൽക്കരിക്കുമെന്ന നിശ്ചയദാർഢ്യമായിരുന്നു അതിനുപിന്നിൽ. വലിയ വാഗ്ദാനങ്ങൾ നൽകി മറ്റു സംസ്ഥാനങ്ങൾ ക്ഷണിച്ചെങ്കിലും പരിശീലനക്കളരിക്കു തുടക്കമിടാൻ കോഴിക്കോട്ടെ നാട്ടിൻപുറത്തേക്കാണ് ഉഷ വന്നത്. കോഴിക്കോട് കിനാലൂരിൽ പ്രവർത്തനത്തിന്റെ 20 വർഷം പിന്നിടുന്ന ഉഷ സ്കൂൾ ഓഫ് അത്‍ലറ്റിക്സിലെ താരങ്ങൾ ഇതുവരെ 79 രാജ്യാന്തര മെഡലുകളാണ് ഇന്ത്യയ്ക്കു നേടിക്കൊടുത്തത്. ദേശീയ മത്സരങ്ങളിൽനിന്നു നേടിയത് അറുനൂറിലധികം മെഡലുകളും. ദേശീയതലത്തിൽ സിലക്‌ഷൻ ട്രയൽസിലൂടെ കണ്ടെത്തുന്ന അത്‍ലീറ്റുകൾക്കൊപ്പം കിനാലൂരിലും പരിസര പ്രദേശങ്ങളിലുമുള്ള കുട്ടികൾക്കും ഈ സ്കൂളിൽ സൗജന്യ പരിശീലനം നൽകിവരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ജമ്മു കശ്മീരില്‍ ‘ബുള്‍ഡോസര്‍ നടപടി’ തുടങ്ങി; ഒരു ഭീകരന്റെ വീട് തകര്‍ത്തു

Next Post

ഹൈക്കമാൻഡ് അംഗീകരിച്ചു; സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഹൈക്കമാൻഡ് അംഗീകരിച്ചു; സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും

ഹൈക്കമാൻഡ് അംഗീകരിച്ചു; സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ മുഖ്യമന്ത്രിയാകും

മുതിർന്ന പൗരന്മാരിലെ വീഴ്ച അകറ്റാൻ ചെയ്യാം ഈ 7 കാര്യങ്ങൾ

മുതിർന്ന പൗരന്മാരിലെ വീഴ്ച അകറ്റാൻ ചെയ്യാം ഈ 7 കാര്യങ്ങൾ

വിദേശമദ്യവുമായി വന്ന ലോറി താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു

വിദേശമദ്യവുമായി വന്ന ലോറി താമരശ്ശേരി ചുരത്തിൽ കൊക്കയിലേക്ക് മറിഞ്ഞു

പിഎൻബി തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

പിഎൻബി തട്ടിപ്പ് കേസ്; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർക്ക് കത്ത്

മനുഷ്യാവകാശ സംരക്ഷണം സ്കൂൾ തലം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ചീഫ് ജസ്റ്റിസ് എസ്. മണികുമാർ

മനുഷ്യാവകാശ സംരക്ഷണം സ്കൂൾ തലം മുതൽ പാഠ്യപദ്ധതിയുടെ ഭാഗമാക്കണം: ചീഫ് ജസ്റ്റിസ് എസ്. മണികുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021