കണ്ണൂർ : കണ്ണൂർ ഇരിട്ടി മേഖലയിൽ ഇറങ്ങിയ കടുവയുടെ ദൃശ്യം ലഭിച്ചു. ആറളം ഫാം ഒന്നാം ബ്ലോക്കിലാണ് കടുവ ഇപ്പോഴുള്ളത്. ഫാമിലെ ചെത്ത് തൊഴിലാളി അനൂപാണ് കടുവയെ കണ്ടത്. അനൂപ് തെങ്ങിന് മുകളിൽ നിന്നാണ് മൊബൈലിൽ ദൃശ്യം പകർത്തിയത്. 10 ദിവസത്തിനിടെ മൂന്ന് പഞ്ചായത്തുകളിലാണ് കടുവയുടെ സാന്നിധ്യം ഉണ്ടായത്. ഫാമിന് ചുറ്റും കാടുമൂടിയ പ്രദേശങ്ങളാണ്. അതിനാൽ തന്നെ രാത്രിയിൽ കടുവയെ കണ്ടെത്തൽ പ്രയാസമാകും. നിരവധി പട്ടികവർഗ കുടുംബങ്ങൾ ഇവിടെ കഴിയുന്നുണ്ട്. ഇവർക്ക് ജാഗ്രതാ നിർദ്ദേശം നൽകി. എട്ടിടങ്ങളിലായി ആളുകൾ കടുവയെ കണ്ടിട്ടുണ്ട്. കടുവയുടെ കാൽപ്പാട് പരിശോധിച്ചതിൽ നിന്ന് രണ്ട് വയസ്സ് പ്രായമായ കടുവയാണ് ഇതെന്നാണ് നിഗമനമെന്ന് വനംവകുപ്പ് പറയുന്നത്.