ഹൈദരാബാദ് : കോണ്‍ഗ്രസുമായുള്ള സമീപനത്തിന്റ പേരില്‍ കേരളത്തില്‍ സിപിഐഎം-സിപിഐ തര്‍ക്കം തുടരുന്നതിനിടെ നിര്‍ണായക സിപിഐഎം കേന്ദ്രകമ്മറ്റി യോഗം ഇന്ന് ഹൈദരാബാദില്‍ ചേരും. പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട രാഷ്ട്രീയപ്രമേയത്തിന്റെ കരടിന് അംഗീകാരം നല്‍കുകയാണ് യോഗത്തിന്റ മുഖ്യ അജണ്ട. കോണ്‍ഗ്രസുമായി ദേശീയ തലത്തില്‍ സഖ്യം വേണ്ടെന്നാണ് കഴിഞ്ഞ പൊളിറ്റ് ബ്യൂറോയുടെ തീരുമാനം. എന്നാല്‍ കേന്ദ്ര കമ്മറ്റിയില്‍ അംഗങ്ങള്‍ വ്യത്യസ്ത നിലപാട് സ്വീകരിക്കാന്‍ സാധ്യതയുണ്ട്. കഴിഞ്ഞ കേന്ദ്ര കമ്മിറ്റി യോഗത്തില്‍ ഇക്കാര്യത്തില്‍ കേരള-ബംഗാള്‍ അംഗങ്ങള്‍ തമ്മില്‍ ശക്തമായ വാദപ്രതിവാദങ്ങള്‍ നടന്നിരുന്നു. ഇക്കാര്യത്തില്‍ സിപിഐയുടെ നിലപാടും യോഗത്തില്‍ ചര്‍ച്ചയായേക്കും. ഒപ്പം കെ റെയില്‍ സംബന്ധിച്ച വിവാദങ്ങളും യോഗത്തില്‍ ഉയര്‍ന്നുവരാനിടയുണ്ട്.