• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിന്ദു അമ്മിണി മർദ്ദിച്ച് പരുക്കേല്പിച്ചു : മൊബൈൽ ഫോൺ തകർത്തു ; മോഹൻദാസിന്റെ കുടുംബം ഇന്ന് പരാതി നൽകും

by Web Desk 01 - News Kerala 24
January 7, 2022 : 9:23 am
in Kerala, News
Reading Time: 1 min read
0
A A
0
ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ ബേപ്പൂര്‍ സ്വദേശി മോഹന്‍ ദാസ്

തിരുവനന്തപുരം : ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹൻദാസിന്റെ കുടുംബം ഇന്ന് പോലീസിൽ പരാതി നൽകും. കോഴിക്കോട് വെള്ളയിൽ പോലീസിലാണ് പരാതി നൽകുന്നത്. ബിന്ദു അമ്മിണി മോഹൻദാസിനെ മർദ്ദിച്ച് പരുക്കേൽപിക്കുകയും മൊബൈൽ ഫോൺ തകർത്തെന്നുമാണ് പരാതി. മോഹൻദാസ് ബീച്ച് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കോഴിക്കോട് ബീച്ചിൽ വെച്ച് ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിൽ ഇന്നലെയാണ് വെള്ളയിൽ സ്വദേശിയായ മോഹൻദാസ് അറസ്റ്റിലായത്. ആക്രമണത്തിനുള്ള കാരണം ശബരിമലയെന്ന് ബിന്ദു അമ്മിണി ആവർത്തിച്ചിരുന്നു. . താൻ ടാർജറ്റ് ചെയ്യപ്പെടുന്നുവെന്നും കേരളം തനിക്ക് സുരക്ഷിതമല്ലെന്നും ബിന്ദു അമ്മിണി പറഞ്ഞു. മറ്റെവിടെയെങ്കിലും അഭയം തേടി പോകാൻ ശ്രമിക്കുന്നുവെന്നും ബിന്ദു അറിയിച്ചു.

പോലീസിനെതിരെ ബിന്ദു അമ്മിണി വിമർശനമുന്നയിച്ചു. മൊഴിയെടുക്കാൻ പോലീസ് ആദ്യം തയ്യാറായില്ലെന്നും പോലീസ് പ്രതിയുടെ വിവരങ്ങൾ മറച്ചു വെച്ചുവെന്നും ബിന്ദു അമ്മിണി പറഞ്ഞു. പോലീസിന്റേത് പ്രതിയെ സംരക്ഷിക്കുന്ന നിലപാടാണ്. എളുപ്പം ജാമ്യം കിട്ടുന്ന വകുപ്പുകൾ മാത്രമാണ് ചേർത്തത്. എന്നാൽ ബിന്ദു അമ്മിണി മോഹൻദാസിനെയാണ് ആക്രമിച്ചതെന്ന് ഭാര്യ റീജ പറയുന്നു. ‘എന്റെ ഭർത്താവ് ഉച്ച ആയപ്പോൾ ഭക്ഷണം കഴിച്ച ശേഷം കാറ്റുകൊള്ളട്ടെ എന്ന് പറഞ്ഞ് അവിടെ കിടന്നു. ബിന്ദു കാറുമായി വന്നിറങ്ങി. പാർക്ക് ചെയ്യുന്നതുമായി ബന്ധപ്പെട്ട് അങ്ങോടും ഇങ്ങോടും പറഞ്ഞു. ബിന്ദു അമ്മിണിയാണ് മുണ്ട് പിടിച്ച് വലിച്ചത്. മൊബൈൽ വലിച്ചെറിഞ്ഞ് പൊട്ടിച്ചു. ചെരുപ്പ് കൊണ്ട് അടിച്ചു. ഇങ്ങനെ ചെയ്താൽ ആരെങ്കിലും നോക്കി നിൽക്കുമോ?’ ആര് ആരെ ആക്രമിച്ചു എന്നത് ദൃശ്യങ്ങളിൽ കാണാമെന്ന് ബിന്ദു അമ്മിണി പറഞ്ഞു. താൻ പ്രതിരോധിക്കാൻ ശ്രമിച്ചതാണെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി.

കഴിഞ്ഞ ദിവസമായിരുന്നു സംഭവം. സുഹൃത്തുക്കൾക്കൊപ്പം ബീച്ചിലെത്തിയതായിരുന്നു ബിന്ദു അമ്മിണി. ഈ സമയത്താണ് അക്രമമുണ്ടാകുന്നത്. പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കമാണ് പരസ്പരമുള്ള ആക്രമണത്തിലേക്കെത്തിയത്. തുടർന്ന് ബിന്ദു അമ്മിണിയുടെ പരാതിയിൽ പോലീസ് കേസെടുത്ത് മോഹൻദാസിനെ അറസ്റ്റ് ചെയ്തു. പൊതുസ്ഥലത്തെ അടിപിടി, സ്ത്രീകൾക്കുനേരായ അതിക്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചേർത്താണ് വെള്ളയിൽ പോലീസ് കേസെടുത്തിരിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സിപിഐഎമ്മിനെ ഇതുപോലെ ദ്രോഹിച്ച മറ്റൊരു നേതാവില്ല ; പി.ടി തോമസിനെതിരായ വിവാദ പരാമര്‍ശങ്ങള്‍ പിന്‍വലിക്കില്ലെന്ന് എം.എം. മണി

Next Post

ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്ത് തന്നെ ; എം.ജി. ശ്രീകുമാറിന് നിയമനമായില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്ത് തന്നെ ; എം.ജി. ശ്രീകുമാറിന് നിയമനമായില്ല

ചലച്ചിത്ര അക്കാദമിയിൽ രഞ്ജിത്ത് തന്നെ ; എം.ജി. ശ്രീകുമാറിന് നിയമനമായില്ല

കോട്ടയം മെഡിക്കല്‍ കോളജിലെ ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; സുരക്ഷാ വീഴ്ച നാലംഗ സമിതി അന്വേഷിക്കും

കോട്ടയം മെഡിക്കല്‍ കോളജിലെ ശിശുവിനെ തട്ടിക്കൊണ്ടുപോയ സംഭവം ; സുരക്ഷാ വീഴ്ച നാലംഗ സമിതി അന്വേഷിക്കും

സെന്‍സെക്സ് 91 പോയന്റ് നഷ്ടത്തില്‍ ക്ലോസ് ചെയ്തു

ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നവജാത ശിശുവിനെ തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്

കോവിഡ് പ്രതിരോധത്തിന് കൊറോണ മിഠായി ; ഒന്നിന് വില 10 രൂപയില്‍ താഴെ

ഒരു ലക്ഷം കടന്ന് കോവിഡ് രോഗികള്‍ ; രാജ്യത്ത് വീണ്ടും കോവിഡ് ആശങ്ക

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021