• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

റാ​ഗിം​ഗ് കേസ് ചുരുളഴിക്കാൻ പൊലീസ് ഉദ്യോ​ഗസ്ഥ, വിദ്യാർത്ഥിയായി ക്യാംപസിലെത്തി; 3 മാസം കൊണ്ട് പ്രതികൾ പിടിയിൽ!

by Web Desk 04 - News Kerala 24
December 12, 2022 : 9:49 pm
in India, News
Reading Time: 1 min read
0
A A
0
റാ​ഗിം​ഗ് കേസ് ചുരുളഴിക്കാൻ പൊലീസ് ഉദ്യോ​ഗസ്ഥ, വിദ്യാർത്ഥിയായി ക്യാംപസിലെത്തി; 3 മാസം കൊണ്ട് പ്രതികൾ പിടിയിൽ!

ഭോപ്പാൽ: ജൂനിയർ വിദ്യാർത്ഥികളെ റാ​ഗ് ചെയ്യുന്ന സീനിയർ വിദ്യാർത്ഥികളെ വലയിലാക്കാൻ പൊലീസുകാരി സ്വീകരിച്ചത് വ്യത്യസ്ത മാർ​ഗം. വിദ്യാർത്ഥിയെപ്പോലെ വേഷം ധരിച്ച് എല്ലാ ദിവസവും കോളേജിലെത്തി, സുഹൃത്തുക്കളോട് സംസാരിക്കുകയും കാന്റീനിൽ സമയം ചെലവഴിക്കുകയും ചെയ്തു. ക്യാംപസിലെ കുറ്റകൃത്യം കണ്ടെത്താൻ എത്തിയ പൊലീസ് ഉദ്യോ​ഗസ്ഥയാണിതെന്ന് ആരും തിരിച്ചറിഞ്ഞില്ല. മധ്യപ്രദേശ് പൊലീസിലെ കോൺസ്റ്റബിളായ ശാലിനി ചൗഹാൻ ആണ് വിദ്യാർത്ഥിനിയെന്ന വ്യാജേന ഇൻഡോറിലെ മഹാത്മ ​ഗാന്ധി മെമ്മോറിയൽ മെഡിക്കൽ കോളേജിലെത്തിയത്.

മൂന്ന് മാസം കൊണ്ട്, ഒന്നാം വർഷ വിദ്യാർത്ഥികളെ ക്രൂരമായ റാഗിങ്ങിന് വിധേയരാക്കിയ 11 സീനിയർ വിദ്യാർത്ഥികളെ ഇവർ തിരിച്ചറിഞ്ഞു. ഇവരെ മൂന്ന് മാസത്തേക്ക് കോളേജിൽ നിന്നും ഹോസ്റ്റലിൽ നിന്നും സസ്പെൻഡ് ചെയ്തിട്ടുണ്ട്. വിദ്യാർത്ഥികളിൽ നിന്ന് റാ​ഗിം​ഗിനെ കുറിച്ച് അജ്ഞാത പരാതി ലഭിച്ചിരുന്നു എന്ന് ഇൻസ്പെക്ടർ ടെഹസീബ് ഖ്വാസി വ്യക്തമാക്കി. പൊലീസ് സംഘം കോളേജില്‍ നേരിട്ടെത്തി അന്വേഷണം നടത്തിയെങ്കിലും ഭയം കാരണം വിദ്യാര്‍ഥികളാരും വിവരങ്ങള്‍ കൈമാറിയിരുന്നില്ല. പരാതി നല്‍കിയ ഫോണ്‍നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്താന്‍ തീരുമാനിച്ചെങ്കിലും ഹെല്‍പ് ലൈന്‍ സംവിധാനത്തിന്റെ നയമനുസരിച്ച് ഇത് കൈമാറാന്‍ കഴിയുമായിരുന്നില്ല.

തുടർന്നാണ് മറ്റൊരു രീതിയിൽ അന്വേഷണം നടത്താൻ തീരുമാനിക്കുന്നത്. ശാലിനിയും മറ്റ് രണ്ട് പൊലീസ് ഉദ്യോ​ഗസ്ഥരും യൂണിഫോമിലല്ലാതെ സാധാരണ വേഷത്തിൽ ക്യാംപസിലെത്തി. കാന്റീൻ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയും വിവരങ്ങൾ ശേഖരിച്ചതും. ജൂനിയർ വിദ്യാർത്ഥികളോട് സംസാരിക്കാൻ ആരംഭിച്ചപ്പോഴാണ് തങ്ങൾ അനുഭവിക്കുന്ന ക്രൂരമായ പീഡനങ്ങളെക്കുറിച്ച് വിദ്യാർത്ഥികൾ തുറന്നു പറഞ്ഞത്.

തനിക്ക് ഇത് വളരെ വ്യത്യസ്തമായ അനുഭവമായിരുന്നുവെന്ന് കോൺസ്റ്റബിൾ ശാലിനി പറയുന്നു. ”ഞാൻ എല്ലാ ദിവസവും വിദ്യാർത്ഥിയുടെ വേഷത്തിൽ കോളേജിൽ പോകും. കാന്റീനിലെത്തി വിദ്യാർത്ഥികളുമായി സംസാരിക്കും. ഞാൻ എന്നെക്കുറിച്ച് അവരോട് സംസാരിച്ചു തുടങ്ങിയപ്പോൾ അവർ എല്ലാക്കാര്യങ്ങളും എന്നോട് തുറന്നു പറയാൻ തുടങ്ങി.” സാധാരണ വിദ്യാർത്ഥികൾ കോളേജിൽ പോകുന്നത് പോലെ തന്നെ തന്റെ ബാ​ഗിൽ പുസ്തകങ്ങളുമുണ്ടായിരുന്നു എന്ന് ശാലിനി പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കുവൈത്ത് മുനിസിപ്പാലിറ്റിയില്‍ ഇപ്പോഴുള്ളത് 329 പ്രവാസികള്‍ മാത്രം; 124 തസ്‍തികകളിലും സ്വദേശികളെ കിട്ടാനില്ല

Next Post

രാജ്യസഭയിലും ചര്‍ച്ചയായി അട്ടപ്പാടിയിലെ ഉയര്‍ന്ന ശിശുമരണ നിരക്ക്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാജ്യസഭയിലും ചര്‍ച്ചയായി അട്ടപ്പാടിയിലെ ഉയര്‍ന്ന ശിശുമരണ നിരക്ക്

രാജ്യസഭയിലും ചര്‍ച്ചയായി അട്ടപ്പാടിയിലെ ഉയര്‍ന്ന ശിശുമരണ നിരക്ക്

ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്

ഖത്തര്‍ ദേശീയ ദിനം പ്രമാണിച്ച് വിമാന ടിക്കറ്റ് നിരക്കില്‍ ഇളവ്

ഒരാഴ്ച മുമ്പ് നിര്യാതനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

ഒരാഴ്ച മുമ്പ് നിര്യാതനായ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

രാജസ്ഥാനിലെ കോട്ടയില്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ 3 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

രാജസ്ഥാനിലെ കോട്ടയില്‍ എന്‍ട്രന്‍സ് കോച്ചിംഗ് സെന്‍ററിലെ 3 വിദ്യാര്‍ത്ഥികള്‍ ജീവനൊടുക്കി

കോഴിക്കോട് ജില്ലയിൽ മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രി യാത്രക്ക് നിയന്ത്രണം

കോഴിക്കോട് ജില്ലയിൽ മഴ മുന്നറിയിപ്പ്: മലയോര മേഖലകളിൽ രാത്രി യാത്രക്ക് നിയന്ത്രണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021