തിരുവനന്തപുരം : ഉന്നത വിദ്യാഭ്യാസ മേഖല പരിപൂർണമായി കാവിവൽക്കരിക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. ഇതിന്റെ ഭാഗമായുള്ള ശ്രമങ്ങളാണ് ഗവർണർ നടത്തുന്നതെന്നും ഇതിന് വഴങ്ങില്ലെന്ന ശക്തമായ താക്കീതാണ് കേരളത്തിലെ ഇടതുപക്ഷം നൽകുന്നത് എന്നും എം വി ഗോവിന്ദൻ പറഞ്ഞു. ലീഗിനെ കുറിച്ചുള്ള തന്റെ പ്രസ്താവന അപക്വമെന്ന കാനത്തിന്റെ പരാമർശത്തോട് ഒന്നും പറയാനില്ലെന്ന് എം വി ഗോവിന്ദൻ.