മസ്കറ്റ്: ഒമാനില്‍ മരണപ്പെട്ട മലയാളിയുടെ മൃതദേഹം നാട്ടിലെത്തിച്ചു. മലപ്പുറം നന്നംമുക്ക് സ്വദേശിനി പെരുമ്പാല്‍ പാത്തുണ്ണിക്കുട്ടി (68) ആണ് മരിച്ചത്. ഒമാനിലെ ബര്‍ക്കയിലെ ആശുപത്രിയിലായിരുന്നു അന്ത്യം സംഭവിച്ചത്. മൃതദേഹം തിങ്കളാഴ്ച രാത്രി രണ്ടരയ്ക്കുള്ള ഒമാന്‍ എയര്‍ വിമാനത്തില്‍ നാട്ടിലേക്ക് അയച്ചു. ഭര്‍ത്താവ്: മുഹമ്മദ്, മക്കള്‍: അബ്ബാസ് (മുസന്ന), സഫിയ, നാസര്‍, അമീര്‍, സക്കീര്‍, മരുമക്കള്‍: സല്‍മ, സജീന, ഷാനിബ, അമീറ, അബു