കൊച്ചി: മലയാള സിനിമാ നിർമാതാക്കളുടെ വീടുകളിലും ഓഫീസുകളിലും ഇൻകം ടാക്സ് വിഭാഗത്തിന്റെ റെയ്ഡ്. നിർമാതാക്കളായ ആന്റണി പെരുമ്പാവൂർ, ആന്റോ ജോസഫ്, ലിസ്റ്റിൻ സ്റ്റീഫൻ നടനും നിർമാതാവുമായ പൃഥ്വിരാജ് എന്നിവരുടെ വീടുകളിലാണ് പരിശോധന നടത്തിയത്.
വിവിധ സംഘങ്ങളായി തിരിഞ്ഞ് വ്യാഴാഴ്ച രാവിലെ 7.45 ന് ഒരേ സമയം ആരംഭിച്ച റെയ്ഡ് രാത്രി എട്ടോടെയാണ് അവസാനിച്ചത്. ആന്റണി പെരുമ്പാവൂരിന്റെ പട്ടാലിലെ വീട്ടിലും ബാക്കിയുള്ളവരുടെ കൊച്ചിയിലെ വീടുകളിലുമാണ് റെയ്ഡ് നടത്തിയത്.
വ്യാഴാഴ്ച രാവിലെ എട്ടിന് തുടങ്ങിയ പരിശോധന രാത്രിയാണ് അവസാനിച്ചത്. പരിശോധന സംബന്ധിച്ച വിവരങ്ങള്‍ പുറത്ത് വിടാൻ അധികൃതർ തയാറായിട്ടില്ല. വിവിധ ഡിജിറ്റൽ രേഖകളും, പണമിടപാട് രേഖകളും മറ്റും സംഘം പരിശോധിക്കുകയും ശേഖരിക്കുകയും ചെയ്തു.