• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിവാഹദിനത്തില്‍ മദ്യപിച്ച് ലക്കുകെട്ട് വരൻ; വിവാഹത്തില്‍ നിന്ന് പിന്മാറി വധു

by Web Desk 06 - News Kerala 24
December 17, 2022 : 1:27 pm
in India, News
0
A A
0
വിവാഹപ്രായം ഉയർത്തൽ ;  കേന്ദ്രനീക്കത്തെ പിന്തുണക്കാതെ ആർ.എസ്.എസ്.

വിവാഹത്തില്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ അഭിപ്രായങ്ങളോ തീരുമാനങ്ങളോ തുറന്നുപറയാൻ ഇപ്പോഴും സാധിക്കാത്ത ഇടങ്ങളുണ്ട്. അത്തരത്തിലുള്ള കുടുംബങ്ങളോ സമുദായങ്ങളോ എല്ലാം നമുക്ക് ചുറ്റുമുണ്ട്. എങ്കില്‍പോലും ഇന്ന് ഇക്കാര്യത്തില്‍ സ്ത്രീകള്‍ക്ക് വളരെയധികം മുന്നോട്ട് പോകാൻ സാധിച്ചിട്ടുണ്ട് എന്ന് തന്നെ പറയാം.

അതായത്, വിവാഹവുമായി ബന്ധപ്പെട്ട് തീരുമാനങ്ങളെടുക്കാൻ മുൻകാലങ്ങളെ അപേക്ഷിച്ച് ഇന്ന് പെണ്‍കുട്ടികള്‍ക്ക് കുറെക്കൂടി അവസരങ്ങള്‍ ലഭിക്കുന്നു. ഒപ്പം തന്നെ നിയമവ്യവസ്ഥയെ ആശ്രയിക്കാനുള്ള അവരുടെ ആതമവിശ്വാസവും ഇന്ന് കൂടുതല്‍ തന്നെയാണ്.

ഇപ്പോഴിതാ വിവാഹദിനത്തില്‍ വരൻ മദ്യപിച്ച് ലക്കുകെട്ട് എത്തിയതിനെ തുടര്‍ന്ന് സധൈര്യം വിവാഹത്തില്‍ നിന്ന് പിന്മാറിയ വധുവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് ഏറെ ശ്രദ്ധ പിടിച്ചുപറ്റുന്നത്. ഉത്തര്‍പ്രദേശിലെ ഉന്നാവോയിലാണ് സംഭവം നടന്നിരിക്കുന്നത്.

വീട്ടുകാര്‍ ചേര്‍ന്ന് നേരത്തെ നിശ്ചയിച്ചുറപ്പിച്ച വിവാഹമായിരുന്നു. എന്നാല്‍ വിവാഹദിവസം താലികെട്ടിന് തൊട്ടുമുമ്പായി മണ്ഡപത്തിലേക്ക് വരുന്ന വരനെ കണ്ടതോടെയാണ് പെണ്‍കുട്ടി തന്‍റെ നിലപാട് ഏവരെയും അറിയിച്ചത്. താലികെട്ടിന് മുമ്പുള്ള ചടങ്ങുകള്‍ക്കായി വധു ഇരിക്കുന്ന മണ്ഡപത്തിലേക്ക് നടക്കുകയായിരുന്നു വരൻ. ഇദ്ദേഹത്തിന്‍റെ നടപ്പിലും പെരുമാറ്റത്തിലും തന്നെ ഏറെ മദ്യപിച്ചിട്ടുണ്ട് എന്നത് വ്യക്തമായിരുന്നുവത്രേ.

ഇതോടെയാണ് പെണ്‍കുട്ടി വീട്ടുകാരോട് വിവരം പറഞ്ഞത്. വീട്ടുകാരും പെണ്‍കുട്ടിയുടെ തീരുമാനത്തിനൊപ്പം നിന്നതോടെ വിവാഹം മുടങ്ങി. തുടര്‍ന്ന് ഇരുവീട്ടുകാരും തമ്മില്‍ വാക്കേറ്റമുണ്ടായെങ്കിലും പൊലീസ് ഇടപെട്ട് വിഷയം പറഞ്ഞുതീര്‍ക്കുകയായിരുന്നു.

സ്വന്തം വിവാഹദിനത്തില്‍ പോലും മദ്യം തൊടാതിരിക്കാൻ സാധിച്ചില്ല എങ്കില്‍ എന്തായിരിക്കും ഇദ്ദേഹത്തിന്‍റെ ഭാവിയെന്നാണ് താൻ അപ്പോള്‍ ചിന്തിച്ചതെന്നാണ് വധു മാധ്യമങ്ങളോട് പറഞ്ഞത്. വീട്ടുകാര്‍ തമ്മില്‍ കൈമാറിയ പണവും മറ്റ് ഇടപാടുകളുമെല്ലാം പറഞ്ഞുപരിഹരിച്ചതായി സഫിപൂര്‍ സ്റ്റേഷൻ  ഹൗസ് ഓഫീസര്‍ അവനീഷ് സിംഗും അറിയിച്ചു.

ഇക്കഴിഞ്ഞ മെയ് മാസത്തിലും സമാനമായ രീതിയില്‍ മദ്ധ്യപ്രദേശില്‍ വിവാഹദിനത്തില്‍ വരൻ കുടിച്ച് ലക്കുകെട്ട് എത്തിയതോടെ വധു വിവാഹത്തില്‍ നിന്ന് പിന്മാറിയിരുന്നു. ഉന്നാവോയില്‍ തന്നെ അടുത്തിടെ ഇത് രണ്ടാമത്തെ സംഭവമാണെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അട്ടപ്പാടിയിൽ പുലിയിറങ്ങിയെന്ന് നാട്ടുകാർ, പശുക്കളെ കടിച്ചുകൊന്നു

Next Post

പശ്ചാത്തല വികസന പദ്ധതികൾ ദിശാബോധമുള്ളത്, കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ ശ്രമം: മുഖ്യമന്ത്രി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉന്നത വിദ്യാഭ്യാസ രംഗത്ത് കാർഷിക, വ്യാവസായിക മേഖലകളുമായി ബന്ധിപ്പിച്ച് സമഗ്രമാറ്റം കൊണ്ടുവരും : മുഖ്യമന്ത്രി

പശ്ചാത്തല വികസന പദ്ധതികൾ ദിശാബോധമുള്ളത്, കേരളത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനമാക്കാൻ ശ്രമം: മുഖ്യമന്ത്രി

ഓൺലൈൻ വിതരണക്കമ്പനി ജീവനക്കാരിയെ തടഞ്ഞുനിർത്തി ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

ഓൺലൈൻ വിതരണക്കമ്പനി ജീവനക്കാരിയെ തടഞ്ഞുനിർത്തി ആക്രമിച്ച കേസ്; പ്രതി അറസ്റ്റില്‍

ഇന്ത്യയില്‍ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു!

ഇന്ത്യയില്‍ ഓരോ സെക്കൻഡിലും രണ്ട് ബിരിയാണി വീതം ഓര്‍ഡര്‍ ചെയ്യപ്പെടുന്നു!

‘ലക്ഷ്യം ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുക’; ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്നാഥ് സിം​ഗ്

'ലക്ഷ്യം ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുക'; ഇന്ത്യ-ചൈന സംഘർഷത്തിൽ രാജ്നാഥ് സിം​ഗ്

ബിഹാറിലെ വ്യാജമദ്യ ദുരന്തം; മരണം 70 ആയി; ധനസഹായം നൽകില്ലെന്ന് ഉറച്ച് നിതീഷ് കുമാർ

ബിഹാറിലെ വ്യാജമദ്യ ദുരന്തം; മരണം 70 ആയി; ധനസഹായം നൽകില്ലെന്ന് ഉറച്ച് നിതീഷ് കുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021