ആളുകള്‍ക്ക് ശല്യമായിന് പിന്നാലെ ഇഷ്ട സ്ഥലത്ത് നിന്ന് മാറ്റിപ്പാര്‍പ്പിച്ചു. ആറുമാസത്തിന് ശേഷം പ്രിയപ്പെട്ട ലൊക്കേഷനിലേക്ക് എത്താനായി കരടി സഞ്ചരിച്ചത് ആയിരത്തിലധികം മൈലുകള്‍. അമേരിക്കയിലെ ടെന്നസിയിലാണ് ഇഷ്ടപ്പെട്ട സ്ഥലത്തേക്ക് മടങ്ങി എത്താനായി പെണ്‍ കരടി മൂന്ന് സംസ്ഥാനങ്ങളിലൂടെ സഞ്ചരിച്ചത്. അമേരിക്കയിലെ ഗ്രേറ്റ് സ്മോക്കി മൌണ്ടന്‍സ് നാഷണല്‍ പാര്‍ക്കിലെത്തുന്നവര്‍ക്ക് സ്ഥിരം ശല്യമായിരുന്നു 609 എന്ന് പേര് നല്‍കിയ പെണ്‍കരടി. വിനോദ സഞ്ചാരികളെ ഭയപ്പെടുത്തുക, അവര്‍ കൊണ്ടുവരുന്ന സാധനങ്ങളും ഭക്ഷണങ്ങളും മോഷ്ടിക്കുക, നടക്കാനെത്തുന്നവരുടെ ബാഗ് കവരുക, ശേഖരിച്ചുവച്ച മാലിന്യം അലങ്കോലമാക്കുക എന്നിവയെല്ലാം പതിവാക്കിയതോടെയാണ് 609 നെ മാറ്റിപ്പാര്‍പ്പിക്കാന്‍ അധികൃതര്‍ തീരുമാനിക്കുന്നത്.
ഈ പാര്‍ക്കില്‍ നിന്ന് 150 മൈല്‍ അകലെയുള്ള ടെന്നസിയിലെ സൌത്ത് ചെറോക്കി നാഷണല്‍ ഫോറസ്റ്റിലേക്കാണ് 609നെ അധികൃതര്‍ ഏകദേശം ആറുമാസങ്ങള്‍ക്ക് മുന്‍പ് മാറ്റിയത്. 609 ന്‍റെ നീക്കങ്ങള്‍ അറിയാനായി കോളറില്‍ ജിപിഎസ് അടക്കമുള്ളവ ഘടിപ്പിച്ച ശേഷമായിരുന്നു ഇത്. എന്നാല്‍ പുതിയ സ്ഥലത്ത് എത്തിയ പെണ്‍കരടിയുടെ നടപടികള്‍ അധികൃതരെ കുറച്ചൊന്നുമല്ല അമ്പരപ്പിച്ചത്. പുതിയ സ്ഥലത്ത് എത്തിയതിന് പിന്നാലെ തന്നെ പെണ്‍ കരടി തിരകെ സഞ്ചരിക്കാന്‍ തുടങ്ങുകയായിരുന്നു. ജോര്‍ജിയ, സൌത്ത് കരോലിന, നോര്‍ത്ത് കരോലിന സംസ്ഥാനങ്ങളിലൂടെ കടന്ന് ആയിരം മൈലുകളിലധികം സഞ്ചരിച്ചാണ് പെണ്‍കരടി ഗ്രേറ്റ് സ്മോക്കി മൌണ്ടന്‍സ് നാഷണല്‍ പാര്‍ക്കില്‍ തിരികെ എത്തുകയായിരുന്നു.
വന്യജീവി നിരീക്ഷകനായ ബില്‍ സ്റ്റീവര്‍ വിശദമാക്കുന്നത് അനുസരിച്ച് ഒരിക്കല്‍ പോലും വേഗത കുറയ്ക്കാതെ ആയിരുന്നു പെണ്‍ കരടിയുടെ പ്രയാണം. കരടികളെ നിരീക്ഷിച്ചതിന്‍റെ അടിസ്ഥാനത്തില്‍ ഇത്തരത്തിലുള്ള ഒരു യാത്ര കാണുന്നത് ആദ്യമായാണെന്നും ബില്‍ സ്റ്റീവര്‍ പറയുന്നു. തിരികെ പ്രിയപ്പെട്ട ലൊക്കേഷനിലേക്കുള്ള യാത്രയ്ക്കിടെ ജോര്‍ജിയയിലെ ഷോപ്പിംഗ് മാളിലും കരടി നുഴഞ്ഞ് കയറിയിരുന്നു. മാളിലെ കടകളുടെ ജനലുകള്‍ ശ്രമിക്കാന്‍ ശ്രമിച്ച 609ന് പിന്നീട് കാട്ടിലേക്ക് തന്നെ മടങ്ങുകയായിരുന്നു. ഇടയ്ക്കൊരു കാര്‍ അപകടത്തില്‍ 609 അകപ്പെട്ടെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെടുകയായിരുന്നു. എന്തായാലും ആറുമാസത്തെ യാത്രയ്ക്ക് പിന്നാലെ ഗ്രേറ്റ് സ്മോക്കി മൌണ്ടന്‍സ് നാഷണല്‍ പാര്‍ക്കില്‍ തിരിച്ചെത്തിയിരിക്കുകയാണ് 609 എന്ന പെണ്‍കരടി.