കോഴിക്കോട്∙ ബഫർസോണ്‍ നിർണയിക്കുന്നതിന് തയാറാക്കിയ ഉപഗ്രഹ സര്‍വേ റിപ്പോര്‍ട്ട് സുപ്രീംകോടതിയില്‍ സമര്‍പ്പിക്കില്ലെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. സുപ്രീം കോടതിയെ ബോധിപ്പിക്കാനാണ് സർക്കാർ സർവേ നടത്തിയത്. ഉപഗ്രഹ സർവേയിൽ അപാകതകൾ ഉണ്ടെന്ന് തന്നെയാണ് സർക്കാർ വിലയിരുത്തൽ. ഈ റിപ്പോർട്ട് സമർപ്പിക്കാൻ ഉദ്ദേശിക്കുന്നില്ല. ജുഡീഷ്യൽ കമ്മിഷൻ ജനങ്ങളുടെ പരാതി കേട്ടശേഷമുള്ള പുതിയ റിപ്പോർട്ടാണ് കോടതിയിൽ സമർപ്പിക്കുകയെന്നും മന്ത്രി പറഞ്ഞു. ബോധപൂർവം സംശയം ഉണ്ടാക്കാൻ ചിലർ ശ്രമിക്കുന്നു. താമരശേരി ബിഷപ്പിന്റെ ആരോപണം തെറ്റിദ്ധാരണ മൂലമാണ്. സുപ്രീം കോടതിയെ ബോധിപ്പിക്കേണ്ടത് സർക്കാരിന്റെ ബാധ്യതയാണെന്നും വനംമന്ത്രി പറഞ്ഞു.