ദില്ലി: പോലീസ് ഉദ്യോഗസ്ഥർ സദാചാര പോലീസാകരുതെന്ന് കർശന നിർദ്ദേശവുമായി സുപ്രിം കോടതി. വ്യക്തിയുടെ അവസ്ഥയെ ചൂഷണം ചെയ്ത് ശാരീരികമോ, ഭൗതികമോ ആയ ആവശ്യങ്ങൾ മുന്നോട്ട് വെക്കുന്നതും തെറ്റാണ് . ജസ്റ്റിസ് സഞ്ജീവ് ഖന്ന അധ്യക്ഷനായ ബെഞ്ചിൻ്റെതാണ് ഉത്തരവ് .ഗുജറാത്തിൽ സദാചാര പോലീസിംഗിൻ്റെ പേരിൽ സിഐഎസ്എഫ് ഉദ്യോഗസ്ഥനെ പിരിച്ചുവിട്ട നടപടി ശരിവെച്ചാണ് കോടതി ഉത്തരവ്.