ദില്ലി: ഇന്ത്യൻ സൈനികരെ വിമർശിക്കരുതെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ് ജയശങ്കർ. ഇന്ത്യൻ സൈനികരെ ബഹുമാനിക്കുകയും ആദരിക്കുകയുമാണ് വേണ്ടത്. മർദ്ദിക്കപ്പെടുന്നുവെന്ന വാക്ക് സൈനികർക്കെതിരെ ഉപയോഗിക്കരുത്. ചൈനയോട് സർക്കാർ നിസംഗ നിലപാടാണെങ്കിൽ സൈനികരെ അതിർത്തിയിലേക്ക് അയച്ചത് ആരാണ്? അതിർത്തിയിലെ പിന്മാറ്റത്തിന് ഇന്ത്യ ചൈനയുമായി ചർച്ച നടത്തുന്നുണ്ട്. ചൈനയുമായുള്ള ബന്ധം മോശമായതായി കേന്ദ്ര സർക്കാർ പരസ്യമായി പറഞ്ഞതാണ്. തനിക്കെതിരായ വിമർശനങ്ങൾക്ക് ഒരു പ്രശ്നവുമില്ല. തൻറെ ബോധ്യം പോലും പോരെന്ന് വിമർശനം ഉണ്ടായി. ഉപദേശത്തെ അംഗീകരിക്കുന്നു. യാങ് സെയിൽ ഇന്ത്യൻ പട്ടാളക്കാർ കാവൽ നിൽക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ചൈനയോട് ഇന്ത്യക്ക് നിസ്സംഗ നിലപാട് എന്ന പ്രതിപക്ഷ വിമർശനത്തോടായിരുന്നു ജയശങ്കറിന്റെ പ്രതികരണം.