തൃശൂര്‍∙ അയ്യന്തോളില്‍ കൊടിതോരണം കഴുത്തില്‍ കുരുങ്ങി സ്കൂട്ടര്‍ യാത്രികയായ അഭിഭാഷകയ്ക്ക് പരുക്കേറ്റു. കിസാന്‍ സഭയുടെ ദേശീയസമ്മേളനത്തിനായി സ്ഥാപിച്ച കൊടിതോരണമാണ് കഴുത്തില്‍ കുരുങ്ങിയത്.കേച്ചേരി സ്വദേശിയായ അഭിഭാഷക കുക്കു ദേവികയ്ക്കു കഴുത്തിനാണ് പരുക്കേറ്റത്. സ്കൂട്ടറില്‍ പോകുമ്പോഴായിരുന്നു കഴുത്തില്‍ തോരണം കുരുങ്ങിയത്. കാറ്റത്ത് പൊട്ടിവീഴുകയായിരുന്നു. കഴുത്തിന് മുറിവേറ്റെങ്കിലും വേഗം കുറവായതിനാല്‍ സ്കൂട്ടറില്‍നിന്നു വീണില്ല. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം.തോരണം അഴിക്കാത്തതിന് എതിരെ കലക്ടര്‍ക്കും പൊലീസിനും പരാതി നല്കി. കിസാന്‍ സഭ ദേശീയ സമ്മേളനം കഴിഞ്ഞ ദിവസമാണ് സമാപിച്ചത്. സമ്മേളനം കഴിഞ്ഞിട്ടും കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റിയിട്ടില്ല.