കൊച്ചി∙ പാലക്കാട്ട് ആർഎസ്എസ് മുൻ ജില്ലാ ശാരീരിക് ശിക്ഷക് പ്രമുഖ് മുത്താന്തറ ആരപ്പത്ത് എ. ശ്രീനിവാസൻ (44) വെട്ടേറ്റു മരിച്ച കേസ് അന്വേഷണം എൻഐഎയ്ക്കു വിട്ട് ഉത്തരവ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റേതാണ് ഉത്തരവ്. നിരോധിത സംഘടന പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ പ്രതികളായ കേസാണിത്. സംഭവത്തിൽ എസ്ഡിപിഐ സംസ്ഥാന കമ്മിറ്റി അംഗം അമീർ അലി ഉൾപ്പടെയുള്ളവർ അറസ്റ്റിലായിരുന്നു.
2022 ഏപ്രിൽ 16നാണ് ശ്രീനിവാസനെ മേലാമുറിയിലെ കടയിൽ കയറി ഒരു സംഘം വെട്ടിക്കൊലപ്പെടുത്തിയത്. പോപ്പുലർ ഫ്രണ്ട് നേതാവ് എലപ്പുള്ളി കുപ്പിയോട് എ. സുബൈറിനെ കൊലപ്പെടുത്തിയതിനു പ്രതികാരമായി തൊട്ടടുത്ത ദിവസം ശ്രീനിവാസനെ കൊലപ്പെടുത്തുകയായിരുന്നു എന്നു കേസ് അന്വേഷണം നടത്തിയ കേരള പൊലീസ് കണ്ടെത്തിയിരുന്നു.