• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബഫ‍ർസോൺ:ഫീൽഡ് സ‍ർവേയിൽ തീരുമാനം ഇന്ന്,സമരത്തെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ ജനകീയ കൺവൻഷനുമായി സിപിഎം

by Web Desk 06 - News Kerala 24
December 21, 2022 : 8:11 am
in Kerala, News
Reading Time: 1 min read
0
A A
0
ബഫർ സോൺ ഉപഗ്രഹ സർവേ; സ്വന്തം നിലയ്ക്ക് ഹെൽപ് ഡെസ്ക് തുടങ്ങി കർഷക സംഘടന കിഫ

തിരുവനന്തപുരം : ബഫർ സോൺ സംബന്ധിച്ച് പരാതികൾ നൽകാനുള്ള ഹെൽപ് ഡെസ്ക് തുടങ്ങുന്നതിലും ഫീൽഡ് സർവേയിലും ഇന്നു തീരുമാനം വരും. വനം, റവന്യൂ, തദ്ദേശ സ്വയം ഭരണ മന്ത്രിമാർ രാവിലെ യോഗം ചേരും. ഒപ്പം 88 പഞ്ചായത്ത് പ്രസിഡന്‍റുമാരും വില്ലേജ് ഓഫീസർമാരും ഓൺലൈൻ വഴി പങ്കെടുക്കും. അതെ സമയം കെസ്ര തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ടിനേക്കാൾ 2021ൽ കേന്ദ്രത്തിനു നൽകിയ റിപ്പോർട്ടിൽ കൂടുതൽ ഊന്നൽ നല്കാൻ ആണ് സർക്കാർ നീക്കം. റിപ്പോർട്ടിനോപ്പം നൽകിയ ഭൂപടം പ്രസിദ്ധീകരിക്കും. ജനവാസ മേഖലയെ ബഫർ സോണിൽ നിന്നും ഒഴിവാക്കി കൊണ്ടുള്ളതാണ് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്മേൽ ഉള്ള പരാതികളും കേൾക്കും.

അതേസമയം പുതുതായി തയ്യാറാക്കിയ ഉപഗ്രഹ സർവേ റിപ്പോർട്ട് എന്ത് ചെയ്യും എന്നതിൽ കൃത്യമായ വിവരം സർക്കാർ നൽകുന്നില്ല. ഉപഗ്രഹ സർവേ റിപ്പോർട്ടും 2021 ലെ റിപ്പോർട്ടും ഫീൽഡ് സർവേ റിപ്പോർട്ടും സുപ്രീം കോടതിയിൽ എത്തിക്കാൻ ആണ് സർക്കാർ ശ്രമം

ഉപഗ്രഹ സർവേ റിപ്പോർട്ടിനെതിരെ തിരുവനന്തപുരം അമ്പൂരിയിൽ ഇന്നും പ്രതിഷേധം.കേരള ഇൻഡിപെൻഡഡ് ഫാർമേഴ്സ് അസോസിയേഷൻ കിഫയുടെ നേതൃത്വത്തിലാണ് പ്രതിഷേധം.വൈകീട്ട് നാലിന് അമ്പൂരിയിൽ പ്രകടനവും ബഫർസോൺ വിശദീകരണ യോഗവും സംഘടിപ്പിക്കും.ഇന്നലെ ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിലും അമ്പൂരിയിൽ പ്രതിഷേധ സംഗമം സംഘടിപ്പിച്ചിരുന്നു.

ബഫർ സോൺ വിഷയത്തിൽ താമരശ്ശേരി രൂപതയും കോൺഗ്രസും സമരം ശക്തമാക്കിയതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാൻ തീരുമാനിച്ച് സിപിഎം. നാളെ കൂരാച്ചുണ്ടിൽ ജനകീയ കൺവെൻഷൻ നടത്തും. കഴിഞ്ഞ ദിവസം സഭയുടെ സമരത്തിൽ സിപിഎം പ്രാദേശിക നേതാക്കൾ പങ്കെടുത്തത് പാർട്ടിയുടെ അനുമതിയോടെയാണെന്ന് ലോക്കൽ സെക്രട്ടറി വ്യക്തമാക്കി.

ബഫ‍ർ സോൺ വിഷയത്തിൽ താമരശ്ശേരി രൂപതയുടെ കീഴിലുള്ള കർഷക അതിജീവന സമിതി കഴിഞ്ഞ ദിവസം കൂരാച്ചുണ്ടിൽ വൻ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചിരുന്നു. അതിനു പിന്നാലെ കോൺഗ്രസും സമര രംഗത്തിറങ്ങി. കോൺഗ്രസ്‌ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കിയത്തോടെയാണ് പ്രതിരോധിക്കാൻ സി പി എം തീരുമാനിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാലുശ്ശേരി എം എൽ എ സച്ചിൻദേവിന്റെ നേതൃത്വത്തിൽ നാളെ ജനകീയ കൺവെൻഷൻ വിളിച്ചിരിക്കുന്നത്.

മുൻ ഇടുക്കി എം പി ജോയ്‌സ് ജോർജ് കൺവെൻഷൻ ഉദ്ഘാടനം ചെയ്യും. ചക്കിട്ടപ്പാറയിൽ ഈ മാസം 28ന് സി പി എം രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു ചേർത്തിട്ടുണ്ട്. താമരശ്ശേരി രൂപതയുടെ നേതൃത്വൽ നടന്ന പ്രതിഷേധത്തിൽ സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉയർന്നെങ്കിലും സഭയെ വിമർശിക്കരുതെന്ന നിർദേശമാണ് പാർട്ടി നേതൃത്വം നൽകിയിരിക്കുന്നത്.അതെ സമയം സഭയുടെ നേതൃത്വത്തിലുള്ള സമരത്തിൽ പാർട്ടിയുടെ പ്രാദേശിക നേതാക്കൾ പങ്കെടുത്തത് അനുമതിയോടെയാണെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.സമരത്തിൽ പങ്കെടുക്കുന്നതിനു പാർട്ടിയുടെ വിലക്കില്ലെന്നും നേതൃത്വം അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട് വാടകയ്ക്ക് എടുത്ത് കഞ്ചാവ് വില്‍പന; ഒരു ലക്ഷം വിലവരുന്ന കഞ്ചാവുമായി മൂന്ന് യുവാക്കള്‍ പിടിയില്‍

Next Post

ബഫ‍ർസോൺ സമരങ്ങൾക്കിടെ സിപിഎം നേതൃയോ​ഗങ്ങൾക്ക് തുടക്കം,ട്രേഡ് യൂണിയനുകള്‍ക്ക് നിയന്ത്രണം പരി​​ഗണിച്ചേക്കും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാഷ്ട്രീയ ഗൂഢാലോചന ; സ്വപ്‍നയുടെ വെളിപ്പെടുത്തലില്‍ വിശദീകരണത്തിന് സിപിഎം

ബഫ‍ർസോൺ സമരങ്ങൾക്കിടെ സിപിഎം നേതൃയോ​ഗങ്ങൾക്ക് തുടക്കം,ട്രേഡ് യൂണിയനുകള്‍ക്ക് നിയന്ത്രണം പരി​​ഗണിച്ചേക്കും

ശബരിമല മേൽശാന്തിയുടെ അമ്മാവൻ നിര്യാതനായി, തന്ത്രി പൂജയിൽ നിന്ന് വിട്ടുനിൽക്കും

ശബരിമല മേൽശാന്തിയുടെ അമ്മാവൻ നിര്യാതനായി, തന്ത്രി പൂജയിൽ നിന്ന് വിട്ടുനിൽക്കും

പെൺകുട്ടികളെ വിലക്കി താലിബാൻ:അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ല,അപലപിച്ച് യുഎൻ

പെൺകുട്ടികളെ വിലക്കി താലിബാൻ:അഫ്ഗാനിസ്ഥാനിലെ സർവകലാശാലകളിൽ പെൺകുട്ടികൾക്ക് പ്രവേശനമില്ല,അപലപിച്ച് യുഎൻ

കൊവിഡ് വ്യാപനം ; കേന്ദ്ര ആരോഗ്യ മന്ത്രിയുടെ നേതൃത്വത്തില്‍ സംസ്ഥാനങ്ങളുമായി അവലോകനം

കൊവിഡ് വ്യാപനം: ഇന്ത്യയും ജാഗ്രതയിൽ, കേന്ദ്രം യോഗം വിളിച്ചു,പരിശോധനയും ജനിതകശ്രേണികരണവും കർശനമാക്കും

കടമെടുത്ത് രണ്ടാം വിളയിറക്കി; നെല്ലിന്‍റെ വില വിതരണം വൈകുന്നു, കര്‍ഷകര്‍ ദുരിതത്തില്‍

കടമെടുത്ത് രണ്ടാം വിളയിറക്കി; നെല്ലിന്‍റെ വില വിതരണം വൈകുന്നു, കര്‍ഷകര്‍ ദുരിതത്തില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021