തിരുവനന്തപുരം∙ സംസ്ഥാനത്ത് കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റുരാജ്യങ്ങളിൽ കോവിഡ് വർധിച്ചുവരുന്നതിനാലാണ് സംസ്ഥാനത്തും പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കുന്നത്. സംസ്ഥാനത്ത് കോവിഡ് കേസുകൾ കുറവാണ്. എന്നാൽ കോവിഡ് ബാധിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.പഠിച്ച പാഠങ്ങള്‍ മറക്കരുത്. ലക്ഷണങ്ങള്‍ അവഗണിക്കരുത്. ലക്ഷണങ്ങളുള്ളവരോട് ഇടപഴകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്നു വൈകിട്ട് ആരോഗ്യമന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ പ്രത്യേക യോഗം ചേരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.