തിരുവനന്തപുരം: സംസ്ഥാന സർക്കാർ വെബ്സൈറ്റ് പണിമുടക്കി .ബഫർസോൺ ഭൂപടം പ്രസിദ്ധീകരിച്ചതിന് പിന്നാലെയാണ് സർക്കാർ വെബ്സൈറ്റ് പണിമുടക്കിയത്.https://kerala.gov.in/ എന്ന ഔദ്യോഗിക സൈറ്റിലേക്ക് പ്രവേശിക്കാനായില്ല.പി ആര് ഡി യുടേതടക്കം മറ്റ് സൈറ്റുകള്‍ക്ക് പ്രശ്നമില്ല കൂടുതൽ ആളുകൾ വെബ്സൈറ്റ് സന്ദർശിച്ചതോടെയാണ് പ്രശ്നമായത്.സാങ്കേതിക തടസ്സം നീക്കിയതോടെ വെബ്സൈറ്റ് പ്രവര്‍ത്തനക്ഷമമായെന്ന് പിആർഡി അറിയിച്ചു.