• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജീർണതകൾ പാർട്ടിയെ ബാധിക്കാതെ നോക്കണം, തെറ്റായ പ്രവണതകളെ തിരുത്തി മുന്നോട്ട് പോകും: എ.വിജയരാഘവൻ

by Web Desk 04 - News Kerala 24
December 24, 2022 : 6:50 pm
in Kerala, News
0
A A
0
ജീർണതകൾ പാർട്ടിയെ ബാധിക്കാതെ നോക്കണം, തെറ്റായ പ്രവണതകളെ തിരുത്തി മുന്നോട്ട് പോകും: എ.വിജയരാഘവൻ

തിരുവനന്തപുരം: സമൂഹത്തിലെ ജീർണ്ണതകൾ പാർട്ടി തിരസ്കരിക്കണമെന്ന് സിപിഎം പിബി അംഗം എ.വിജയരാഘവൻ. പൊതുസമൂഹത്തിൽ പല ജീർണതകളുമുണ്ട് അതു പാർട്ടിയെ ബാധിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. പൊതുസമൂഹത്തിന് മുന്നിൽ പാർട്ടി അംഗങ്ങൾക്ക് മികവാർന്ന വ്യക്തിത്വവും ഉന്നതമായ മൂല്യബോധവും സ്വീകാര്യതയും വേണം അതെല്ലാം കാത്തുസൂക്ഷിച്ചു മുന്നോട്ട് പോകണം അതിന് കോട്ടം തട്ടിയാൽ തിരിച്ചറിഞ്ഞ് ചൂണ്ടിക്കാട്ടുന്നതും തിരുത്തി മുന്നോട്ട് പോകുന്നതാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ രീതി. ഇത്തരം തിരുത്തൽ നിർദേശങ്ങൾ പാർട്ടി എല്ലാക്കാലത്തും നൽകാറുണ്ട്. കമ്മ്യൂണിസ്റ്റ് പാർട്ടി എന്നത് തന്നെ നിരന്തര പരിശോധനാ സംവിധാനമാണ്.

തെറ്റ് തിരുത്തൽ പ്രവർത്തകർക്കുള്ള ജാഗ്രതപ്പെടുത്തലാണ്. തെറ്റായ പ്രവണതകൾ തിരുത്താനുള്ള പ്രക്രിയ എല്ലാ കാലത്തും പാർട്ടിക്കുണ്ട്. പാർട്ടിയുടെ ഉത്തരവാദിത്തപ്പെട്ട നേതൃത്വത്തിൽ എത്തുമ്പോൾ ഈ പറഞ്ഞ പരിശോധന സമ്പ്രദായം കൂടും. ഉയർന്ന കമ്മിറ്റികളിൽ കൃത്യമായ പരിശോധനകൾ ഉണ്ട്. അതാണ്‌ പാർട്ടിയുടെ രീതിയെന്നും മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട വിജയരാഘവൻ പറഞ്ഞു.

അതേസമയം പാർട്ടിയെ പ്രതിരോധത്തിലാക്കിയ തിരുവനന്തപുരത്ത് സിപിഎം കൂടുതൽ ശക്തമായ നടപടികളിലേക്ക് കടക്കുകയാണ്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുൽ ഗോപിനാഥിനേയും പ്രസിഡൻ്റ് ജോബിൻ ജോസിനേയും തതസ്ഥാനത്ത് നിന്നും നീക്കി. മദ്യപിച്ച് സംസ്കൃത കോളജ് പരിസരത്ത് നൃത്തം ചെയ്ത എസ്എഫ്ഐ ജില്ലാ സെക്രട്ടറി ഗോകുലിനെ ഡിവൈഎഫ്ഐ പേരൂർക്കട ബ്ലോക്ക് കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കാൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചിരുന്നു. ജില്ലാ പ്രസിഡന്റ് ജോബിൻ ജോസിനോട് വിശദീകരണം തേടാൻ വ്യാഴാഴ്ച ചേർന്ന ഡിവൈഎഫ്ഐ കാട്ടാക്കട ബ്ലോക്ക് കമ്മിറ്റിയും തീരുമാനിച്ചിരുന്നു.

അതിനിടെ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറിയും സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായ ആനാവൂര്‍ നാഗപ്പനെ കുരുക്കിലാക്കി ശബ്ദരേഖ. എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയാൻ ഉപദേശിച്ചത് ആനാവൂരാണെന്ന് അച്ചടക്ക നടപടി നേരിട്ട മുൻ എസ്എഫ്ഐ ജില്ലാ സെക്രട്ടറി ജെ.ജെ അഭിജിത്തിന്റെ ശബദരേഖയാണ് പുറത്ത് വന്നത്. എന്നാൽ ഈ ആരോപണം ആനാവൂർ നിഷേധിച്ചു. അതേ സമയം സഹപ്രവർത്തകയോട് മോശമായി ഇടപെട്ടതിന് അഭിജിത്തിനെ സിപിഎം പ്രാഥമിക അംഗത്വത്തിൽ നിന്ന് സസ്പെന്റ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘തളർത്താനാവില്ല ഈ യഥാർത്ഥ സഖാവിനെ’; അഴിമതി ആരോപണത്തിൽ ഇ പി ജയരാജനെ പരിഹസിച്ച് ബൽറാം

Next Post

‘റെയിന്‍ഡീര്‍ വലിക്കുന്ന വിമാനം’; ക്രിസ്മസ് ആശംസയുമായി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘റെയിന്‍ഡീര്‍ വലിക്കുന്ന വിമാനം’; ക്രിസ്മസ് ആശംസയുമായി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍

'റെയിന്‍ഡീര്‍ വലിക്കുന്ന വിമാനം'; ക്രിസ്മസ് ആശംസയുമായി ദുബൈയുടെ എമിറേറ്റ്‌സ് എയര്‍ലൈന്‍

ഷാക്കിബ് അൽ ഹസ്സന്‍റെ സാന്നിധ്യം നേട്ടമാകും; കെകെആര്‍ മികച്ച ടീമെന്ന് ഭരത് അരുൺ

ഷാക്കിബ് അൽ ഹസ്സന്‍റെ സാന്നിധ്യം നേട്ടമാകും; കെകെആര്‍ മികച്ച ടീമെന്ന് ഭരത് അരുൺ

വർഗീയശക്തികളെ ചെറുക്കാന്‍ ക്രിസ്തുവിന്‍റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെ; ആശംസകളുമായി മുഖ്യമന്ത്രി

വർഗീയശക്തികളെ ചെറുക്കാന്‍ ക്രിസ്തുവിന്‍റെ മനുഷ്യസ്നേഹം പ്രചോദനമാകട്ടെ; ആശംസകളുമായി മുഖ്യമന്ത്രി

അഭിജിത്തിന്റെ വെളിപ്പെടുത്തൽ; ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്, പൊലീസില്‍ പരാതി നല്‍കി

അഭിജിത്തിന്റെ വെളിപ്പെടുത്തൽ; ആനാവൂര്‍ നാഗപ്പനെതിരെ കേസെടുക്കണമെന്ന് യൂത്ത് കോൺഗ്രസ്, പൊലീസില്‍ പരാതി നല്‍കി

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

ഒമാന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ന് മുതല്‍ മഴയ്ക്ക് സാധ്യത

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021