കൊച്ചി: ഐപിഎല്‍ താരലേലത്തിലൂടെ മികച്ച ടീമിനെ സ്വന്തമാക്കാന്‍ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് കഴിഞ്ഞതായി ബൗളിംഗ് കോച്ച് ഭരത് അരുൺ. കൊൽക്കത്തയിൽ കളിക്കാന്‍ താരങ്ങൾ കാത്തിരിക്കുകയാണെന്നും ഭരത് അരുൺ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.
7 കോടി 5 ലക്ഷം രൂപയുമായി കൊച്ചിയിലെത്തിയ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ആയിരുന്നു താരലേലത്തിൽ ഏറ്റവും കുറച്ച് തുക കൈയിലുണ്ടായിരുന്ന ഫ്രാഞ്ചൈസി. താരലേലത്തിൽ അത്ര കണ്ട് സജീവമായില്ലെങ്കിലും മികച്ച ടീമിനെ സ്വന്തമാക്കാനായെന്ന വിലയിരുത്തലിലാണ് കെകെആറും ബൗളിംഗ് പരിശീലകന്‍ ഭരത് അരുണും. ‘പരിചയസമ്പന്നനായ ഷാക്കിബ് അൽ ഹസ്സന്‍റെ സാന്നിധ്യം നേട്ടമാകും. കൊവിഡ് ഇടവേളയ്ക്ക് ശേഷം ഈഡന്‍ ഗാര്‍ഡന്‍സിലേക്കുള്ള മടക്കം ഫ്രാഞ്ചൈസിക്കും ആരാധകര്‍ക്കും പ്രതീക്ഷ നൽകുന്നതാണ്. മുകേഷ് കുമാറും ശിവം മാവിയും പോലുള്ള യുവപേസര്‍മാര്‍ക്ക് ഐപിഎല്ലില്‍ തിളങ്ങാനാകുമെന്നും’ ജസ്പ്രീത് ബുമ്ര അടക്കമുള്ളവര്‍ക്ക് ഇന്ത്യന്‍ ടീമിൽ അവസരം ഒരുക്കിയ ഭരത് അരുൺ പറഞ്ഞു.
കൊച്ചിയിലെ ലേലത്തില്‍ എന്‍ ജഗദീശന്‍(90 ലക്ഷം), വൈഭവ് അറോറ(60 ലക്ഷം), സുയാഷ് ശര്‍മ്മ(20 ലക്ഷം), ഡേവിഡ് വീസ്(1 കോടി), കുല്‍വന്ത് ഖെജ്‌രോലിയ(20 ലക്ഷം), ലിറ്റണ്‍ ദാസ്(50 ലക്ഷം), മന്ദീപ് സിംഗ്(50 ലക്ഷം), ഷാക്കിബ് അല്‍ ഹസന്‍(1.5 കോടി) എന്നിവരെയാണ് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് സ്വന്തമാക്കിയത്.
കെകെആര്‍ സ്‌ക്വാഡ്: Shreyas Iyer (c), Nitish Rana, Rahmanullah Gurbaz, Venkatesh Iyer, Andre Russell, Sunil Narine, Shardul Thakur, Lockie Ferguson, Umesh Yadav, Tim Southee, Harshit Rana, Varun Chakravarthy, Anukul Roy, Rinku Singh, N. Jagadeesan, Vaibhav Arora, Suyash Sharma, David Wiese, Kulwant Khejroliya, Litton Das, Mandeep Singh, Shakib Al Hasan.