ദില്ലി: ഭാരത് ജോഡോ യാത്രയുടെ ദില്ലി പര്യടനം പൂർത്തിയായി. ഹരിയാന അതിർത്തിയായ ബദർപൂരിൽ നിന്ന് ചെങ്കോട്ട വരെ 23 കിലോമീറ്റർ ദൂരമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടന്നത്. സോണിയ ഗാന്ധിയും, പ്രിയങ്ക ഗാന്ധിയും യാത്രയുടെ ഭാഗമായി.
മക്കൾ നീതം മയ്യം നേതാവും നടനുമായ കമൽ ഹാസനും യാത്രയിൽ ചേർന്നു. രാഷ്ട്രീയ സഖ്യ ചർച്ചകളുടെ ഭാഗമല്ല തൻ്റെ പ്രാതിനിധ്യമെന്നും സാധാരണ പൗരനായാണ് യാത്രയിൽ പങ്കെടുത്തതെന്നും കമൽ ഹാസൻ വ്യക്തമാക്കി. കേന്ദ്രസർക്കാർ നിർദ്ദേശം അവഗണിച്ച് മാസ്കില്ലാതെയാണ് രാഹുൽ ഗാന്ധിയടക്കമുള്ള നേതാക്കൾ യാത്ര നടത്തിയത്.
മാസ്ക് നിരോധിച്ച് ഉത്തരവിറക്കിയെങ്കിൽ അനുസരിക്കാമെന്നാണ് നേതൃത്വത്തിൻ്റെ നിലപാട്. ദില്ലി പര്യടനം പൂർത്തിയാക്കിയ ഭാരത് ജോഡോ യാത്ര 9 ദിവസത്തെ ഇടവേളക്ക് ശേഷം ജനുവരി 3ന് വീണ്ടും തുടങ്ങും












