റിയാദ്: സൗദി അറേബ്യയില്‍ എടിഎം മെഷീന് കേടുപാടുകള്‍ വരുത്തിയ സ്വദേശിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഖസീം മേഖലയിലെ ഉനൈസ ഗവര്‍ണറേറ്റ് പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ബാങ്കിന്റെ എടിഎം ഇയാള്‍ നശിപ്പിക്കുകയായിരുന്നെന്ന് സൗദി പൊതു സുരക്ഷാ ജനറല്‍ ഡയറക്ടറേറ്റ് പറഞ്ഞു. യുവാവിന്റെ ചിത്രവും പുറത്തുവിട്ടിട്ടുണ്ട്. എന്തിനാണ് ഇയാള്‍ ഇങ്ങനെ ചെയ്തതെന്ന് വ്യക്തമല്ല. യുവാവിനെതിരായ നിയമ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി പബ്ലിക് പ്രോസിക്യൂഷന് കൈമാറി.
			











                