നാസിക്: നടി തുനിഷ ശർമ്മ ജീവനൊടുക്കിയതിന് പിന്നില്‍ ലൗ ജിഹാദ് ആണെന്ന ആരോപണവുമായി ബിജെപി മന്ത്രിയും രംഗത്ത്. മഹാരാഷ്ട്ര മന്ത്രിയും ബിജെപി നേതാവുമായ ഗിരീഷ് മഹാജനാണ് തുനിഷയുടെ മരണത്തില്‍ ലൗ ജിഹാദ് ആരോപണം നടത്തിയത്. തുനിഷ ശർമ്മയുടെ മരണം പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും മരണത്തിന് പിന്നില്‍ ലവ് ജിഹാദ് സശയിക്കുന്നുണ്ടെന്നുമായിരുന്നു ഗിരീഷ് മഹാജന്‍റെ പ്രതികണം.
വാര്‍ത്താ ഏജന്‍സിയായ എന്‍ഐഎയോട് പ്രതികരിക്കവേയാണ് മന്ത്രിയുടെ പരാമര്‍ശം. ലൗ ജിഹാദിനെതിരെ കർശനമായ നിയമം കൊണ്ടുവരാൻ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്നും മന്ത്രി ഗിരീഷ് മഹാജന്‍ പറഞ്ഞു. നേരത്തേ ബിജെപി എംഎൽഎ രാം കദമും ഇതേ ആരോപണം നടത്തിയിരുന്നു. അതേസമയം ഇരുവരുടെയും ആരോപണം മുംബൈ പൊലീസ് നിഷേധിച്ചു. തുനിഷയുടെ മരണത്തില്‍ ലൗ ജിഹാദ് ബന്ധം സംശയിക്കുന്നില്ലെന്നും ഏതെങ്കിലും തരത്തില്‍ ഭീഷണിയുണ്ടായിരുന്നതയും ഇതുവരെ കണ്ടെത്താനായിട്ടില്ലെന്നും പൊലീസ് വ്യക്തമാക്കി.
രണ്ട് ദിവസം മുമ്പാണ് ഹിന്ദി സീരിയൽ നടിയെ ഷൂട്ടിംഗ് സെറ്റിലെ മേക്കപ്പ് റൂമിനുള്ളിലെ ഫാനില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ സഹതാരമായ ഷീസാൻ ഖാനെ ആത്മഹത്യ പ്രേരണക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ടുണിഷയും ഷീസാനും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും തുനിഷയുടെ മരണത്തിന് കാരണം ഷീസാനാണെന്നും കാണിച്ച് നടിയുടെ അമ്മ പൊലീസിൽ പരാതി നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് അറസ്റ്റ് നടന്നത്. ആലിബാബ: ദസ്താൻ ഇ കാബൂൾ എന്ന സീരിയലിലെ മുഖ്യകഥാപാത്രങ്ങളായി അഭിനയിച്ചു വരികയായിരുന്നു തുനിഷയും ഷീസാനും. ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നുവെന്നും എന്നാൽ രണ്ടാഴ്ച മുൻപ് ഇരുവരും പിരിഞ്ഞെന്നുമാണ് പൊലീസ് പറയുന്നത്.
മഹാരാഷ്ട്രയിലെ വാസിയിലെ സീരിയിൽ ലൊക്കേഷനിൽ വച്ച് നടി തുനിഷ ശർമ്മയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. ഷൂട്ടിംഗിനിടെയുള്ള ടീബ്രേക്കിലാണ് നടി ആത്മഹത്യ ചെയ്തത്. ശുചിമുറിയിലേക്ക് പോയ നടിയെ ഏറെ നേരമായിട്ടും മടങ്ങി വരാത്തതിനെ തുടർന്ന് ഷൂട്ടിംഗ് സെറ്റിലുണ്ടായിരുന്നവർ വാതിൽ പൊളിച്ച് നോക്കിയപ്പോൾ ആണ് നടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.