ദില്ലി: ഉത്തരേന്ത്യ കൊടും തണുപ്പില്‍ വിറക്കുകയാണ്.പലയിടത്തും താപനില പൂജ്യം ഡിഗ്രിയോടടുക്കുയാണ്.ശക്തമാകും .കശ്മീരിൽ താപനില മൈനസ് 7 ലെത്തി.ദില്ലിയിലെ ചില മേഖലകളിൽ കഴിഞ്ഞ രാത്രിയും താപനില 3 ഡിഗ്രിയായിരുന്നു.ചണ്ഡീഗഡിൽ രേഖപ്പെടുത്തിയത് 2.8 ഡിഗ്രി സെൽഷ്യൽസ്.രാജസ്ഥാനിലെ ചുരുവിൽ പൂജ്യം ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി.ഉത്തരേന്ത്യയിലെ ശൈത്യതരംഗം അഞ്ച് ദിവസം കൂടി തുടര്‍ന്നേക്കാമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു .മൂടൽമഞ്ഞും ശക്തമാകും.