കൊച്ചി : കെ റെയില്‍ വിരുദ്ധ സമരം ശക്തിപ്പെടുത്തുന്നതിനും സമരപരിപാടികള്‍ ആസൂത്രണം ചെയ്യുന്നതുമായി നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര്‍ വരെയുള്ള ഭാരവാഹികളുടെ സംയുക്ത കണ്വന്ഷന് ഇന്ന് കൊച്ചിയില്‍ നടക്കും. വൈകിട്ട് 4 മണിക്ക് ടൗണ്‍ ഹാളില്‍ നടക്കുന്ന കണ്വന്ഷന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് ഉദ്ഘാടനം ചെയ്യും. എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശൂര്‍ ജില്ലകളിലെ മണ്ഡലം, ബ്ലോക്ക് പ്രസിഡന്റുമാര്‍, ഡിസിസി പ്രസിഡന്റുമാര്‍, കെപിസിസി ഭാരവാഹികള്‍, മുതിര്‍ന്ന നേതാക്കള്‍, ജില്ലകളിലെ പോഷക സംഘടനാ നേതാക്കള്‍ എന്നിവരുടെ സംയുക്ത കണ്‍വന്‍ഷനാണ് നടക്കുക.