തിരുവനന്തപുരം : ഡോ.റെഡ്ഡീസ് ലാബ് കേരളത്തിലേക്ക്. ലൈഫ് സയൻസ് മെഖലയിൽ നിക്ഷേപം നടത്താൻ ആലോചിക്കുന്നതായി ജി.വി പ്രസാദ് അറിയിച്ചു. കേരളത്തിലെ സാമൂഹിക സൂചികകൾ നിക്ഷേപം നടത്താൻ പ്രചോദനെന്ന് ഡോ.റെഡ്ഡീസ് ലാബ് എംഡി. മുഖ്യമന്ത്രി ഉൾപ്പെടെയുള്ള നേതാക്കളുടെ ലാളിത്യത്തിൽ മതിപ്പുണ്ടെന്ന് ജി.വി പ്രസാദ് പറയുന്നു. കേരളത്തിലെ രാഷ്ട്രീയ, ഉദ്യോഗസ്ഥ നേതൃത്വം നിക്ഷേപകരോട് ബഹുമാനമുള്ളവരാണെന്നും എംഡി ജി.വി പ്രസാദ് പറയുന്നു. തെലങ്കാന ആസ്ഥാനമായി പ്രവർത്തിക്കുന്ന ഇന്ത്യൻ മൾട്ടിനാഷ്ണൽ ഫാർമസ്യൂട്ടിക്കൽ കമ്പനിയാണ് ഡോ.റെഡ്ഡീസ് ലബോറട്ടറീസ്. ഇന്ത്യയിൽ സ്പുട്നിക് V കൊവിഡ് വാക്സിന്റെ നിർമാണവും വിതരണവും നടത്തുന്നത് ഡോ.റെഡ്ഡീസ് ലാബോറട്ടറീസാണ്.