ന്യൂഡല്‍ഹി : രാജ്യത്ത് കരുതല്‍ ഡോസിന് അര്‍ഹരായവര്‍ക്ക് ഇന്ന് മുതല്‍ ബുക്കിങ്ങിന് അവസരം. ആദ്യ ഘട്ടത്തില്‍ കൊവിഡ് മുന്നണി പോരാളികള്‍ക്കും ആരോഗ്യ പ്രവര്‍ത്തകരും 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കുമാണ് കരുതല്‍ ഡോസ്. തിങ്കളാഴ്ച മുതല്‍ കരുതല്‍ ഡോസ് വിതരണം ചെയ്യുമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കരുതല്‍ ഡോസിന് അര്‍ഹരായവരുടെ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇവര്‍ക്ക് നേരിട്ട് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. അല്ലെങ്കില്‍ കേന്ദ്രത്തില്‍ നേരിട്ടെത്തി വാക്സിന് സ്വീകരിക്കാം. കരുതല്‍ ഡോസിനായി CoWin പ്ലാറ്റ്ഫോമില്‍ പുതിയ രജിസ്ട്രേഷന് ആവശ്യമില്ലെന്നും കേന്ദ്രം അറിയിച്ചു.