മലപ്പുറം: മലപ്പുറത്ത് ഭിന്നശേഷിക്കാരിയായി 19 കാരിയെ കൂട്ട ബലാത്സംഗത്തിന്നിരയാക്കി. ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റി പരപ്പനങ്ങാടിയിലെത്തിയ കോഴിക്കോട് സ്വദേശിനിയായ വിദ്യാർത്ഥിനിയെ ആണ് പീഡിപ്പിച്ചത്. ലോഡ്ജിലും മറ്റൊരു കെട്ടിടത്തിലും കൂട്ടിക്കൊണ്ട് പോയി പീഡിപ്പിച്ചു. സംഭവത്തില്‍ മൂന്ന് പേർ പൊലീസിന്റെ പിടിയിലായി.
കോഴിക്കോട് പേരാമ്പ്ര സ്വദേശിനിയായ വിദ്യാര്‍ത്ഥി ബന്ധുവീട്ടിലേക്ക് പോകവേ വഴി തെറ്റിയാണ് പരപ്പനങ്ങാടിയിലെത്തിയത്. തുടര്‍ന്ന് കോഴിക്കോടേക്ക് തിരികെ പോകാനായി പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷനിലെത്തിയ പെണ്‍ക്കുട്ടിയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച രണ്ട് പേരാണ് ആദ്യം പീഡിപ്പിച്ചത്. തുടര്‍ന്ന് ഈ പെണ്‍ക്കുട്ടിയെ ഒരു ഓട്ടോറിക്ഷ ഡ്രൈവറെ ഏല്‍പ്പിക്കുകയും കോഴിക്കോട്ടേക്ക് വരുന്ന വഴി ഇയാളും പെണ്‍ക്കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ നിലയില്‍ പെണ്‍ക്കുട്ടിയെ പിന്നീട് പൊലീസ് കണ്ടെത്തുകയായിരുന്നു.