• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോരാട്ടമാണ് യുവത്വത്തിനു മുന്നിലുള്ള മാർഗം: മുഹമ്മദ് റ‌ിയാസ്

by Web Desk 04 - News Kerala 24
December 28, 2022 : 7:20 pm
in Kerala, News
0
A A
0
പോരാട്ടമാണ് യുവത്വത്തിനു മുന്നിലുള്ള മാർഗം: മുഹമ്മദ് റ‌ിയാസ്

കോഴിക്കോട്∙ മാറിയ ദേശീയ രാഷ്ട്രീയ സാഹചര്യത്തിൽ പോരാട്ടമാണ് യുവത്വത്തിനു മുന്നിലുള്ള മാർഗമെന്ന് മന്ത്രി പി.എ.മുഹമ്മദ് റ‌ിയാസ് പറഞ്ഞു. ഐഎൻഎൽ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന യുവജന വിദ്യാർഥി സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
മെസ്സിയില്ലെങ്കിൽ പിന്നെന്ത് അർജന്റീന എന്നതുപോലെ, മതനിരപേക്ഷതയില്ലെങ്കിൽ പിന്നെന്ത് ഇന്ത്യയാണുള്ളത്. പരസ്യമായി മതരാഷ്ട്രം പ്രഖ്യാപിച്ച ആർഎസ്എസ് നിയന്ത്രിക്കുന്ന കേന്ദ്രസർക്കാർ തുടർഭരണം നടത്തുന്ന സാഹചര്യത്തിലാണ് മതനിരപേക്ഷ മനസ്സുകൾ ചെറുത്തുനിൽപ്പുമായി മുന്നോട്ടുവരുന്നത്. തീവ്രരാഷ്ട്രീയ നിലപാടുമായി മുന്നോട്ടുപോവുന്നതിൽ നിന്ന് യുവാക്കളുടെ പോരാട്ടങ്ങളാണ് കേന്ദ്രത്തെ തടയിട്ടത്.

കോവിഡ് രൂക്ഷത കുറഞ്ഞ ഘട്ടത്തിൽ ഏകീകൃത സിവിൽകോഡുമായി കേന്ദ്രസർക്കാർ മുന്നോട്ടുപോവുകയാണ്. ഇന്നലെ വരെയുള്ള ഇന്ത്യയിൽ ഉയർന്ന ചെറുത്തുനിൽപ്പുകളോ ഐക്യപ്പെടലോ അല്ല നാളെ വേണ്ടിവരിക. യുവാക്കൾ തൊഴിലന്വേഷിച്ച് നടക്കുന്ന കാലഘട്ടത്തിൽ തന്ത്രപ്രധാനമേഖലകളിൽ കരാർ നിയമനം നടത്തുകയാണ് കേന്ദ്രസർക്കാർ. കേന്ദ്രസർവീസിൽ 10 ലക്ഷം തസ്തികകൾ ഒഴിഞ്ഞുകിടക്കുകയാണ്. ദേശീയതലത്തിൽ രണ്ടാംക്ലാസ് മുതൽ പാഠപുസ്തകങ്ങളിൽ കാവിവൽക്കരണം തുടരുകയാണ്. തീവ്രഹിന്ദുത്വ നിലപാടിനെ മൃദുഹിന്ദുത്വ നിലപാടുകൊണ്ടോ മറ്റേതെങ്കിലും തീവ്രനിലപാടുകൊണ്ടോ നേരിടാമെന്ന ധാരണ തെറ്റാണെന്നും മതനിരപേക്ഷ നിലപാടു കൊണ്ടുമാത്രമേ കഴിയൂ എന്നും മന്ത്രി റിയാസ് പറഞ്ഞു.

നാഷനൽ യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് ഷമീർ പയ്യനങ്ങാടി അധ്യക്ഷനായിരുന്നു. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്, യൂത്ത് കോൺഗ്രസ് നേതാവ് റജിൽ മാക്കുറ്റി, നാഷനലിസ്റ്റ് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സി.ആർ.സജിത്ത്, യൂത്ത് കോൺഗ്രസ് എസ് സംസ്ഥാനപ്രസിഡന്റ് സന്തോഷ് കാല, ഐഎസ്എം കേരള സംസ്ഥാന സെക്രട്ടറി ഡോ.അൻവർ‌ സാദത്ത്, യുവജനതാദൾ സംസ്ഥാന പ്രസിഡന്റ് കെ.പി.രാഗേഷ്, നാഷണൽ യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി ഫാദിൽ അമീൻ, ട്രഷറർ റഹീം ബണ്ടിച്ചാൽ തുടങ്ങിയവർ‌ പ്രസംഗിച്ചു. നാഷണൽ യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ഉപന്യാസ മത്സരത്തിൽ വിജയികൾക്കുള്ള സമ്മാനങ്ങൾ മന്ത്രി അഹമ്മദ് ദേവർകോവിൽ നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിദേശത്തു നിന്നു വന്ന 39 പേർക്ക് കോവിഡ്; അടുത്ത 40 ദിവസം നിർണായകം

Next Post

മെയ്ഡ് ഇൻ ഇന്ത്യ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്ന് ഉസ്​ബക്കിസ്താൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മെയ്ഡ് ഇൻ ഇന്ത്യ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്ന് ഉസ്​ബക്കിസ്താൻ

മെയ്ഡ് ഇൻ ഇന്ത്യ സിറപ്പ് കഴിച്ച് 18 കുട്ടികൾ മരിച്ചുവെന്ന് ഉസ്​ബക്കിസ്താൻ

കോയമ്പത്തൂർ സ്ഫോടനം: രണ്ട് പേർ കൂടി എൻ.ഐ.എ പിടിയിൽ

കോയമ്പത്തൂർ സ്ഫോടനം: രണ്ട് പേർ കൂടി എൻ.ഐ.എ പിടിയിൽ

പോസ്റ്റാഫീസ് നിക്ഷേപതട്ടിപ്പ്: വനിതാ ഏജന്റിനെ വിജിലൻസ് കോടതി 18 വർഷം തടവിന് ശിക്ഷിച്ചു

പോസ്റ്റാഫീസ് നിക്ഷേപതട്ടിപ്പ്: വനിതാ ഏജന്റിനെ വിജിലൻസ് കോടതി 18 വർഷം തടവിന് ശിക്ഷിച്ചു

കോൺഗ്രസിന്റെ പ്രസക്തിയോ പ്രാധാന്യമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്റ്റാലിൻ

കോൺഗ്രസിന്റെ പ്രസക്തിയോ പ്രാധാന്യമോ നഷ്ടപ്പെട്ടിട്ടില്ലെന്ന് സ്റ്റാലിൻ

കാർഷിക-ജലസേചന മേഖലകളിൽ സൗരോർജ അധിഷ്ഠിത ബദൽ ഊർജ മാർഗങ്ങൾ തുടങ്ങിയെന്ന് പി. പ്രസാദ്

കാർഷിക-ജലസേചന മേഖലകളിൽ സൗരോർജ അധിഷ്ഠിത ബദൽ ഊർജ മാർഗങ്ങൾ തുടങ്ങിയെന്ന് പി. പ്രസാദ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021