• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

കമ്മിഷനിൽ ഇളവ് ; 10 വർഷത്തിനിടെ ബവ്കോയ്ക്കു നഷ്ടം 2000 കോടി രൂപ

by Web Desk 01 - News Kerala 24
January 8, 2022 : 11:20 am
in India, News
Reading Time: 1 min read
0
A A
0
കമ്മിഷനിൽ ഇളവ് ; 10 വർഷത്തിനിടെ ബവ്കോയ്ക്കു നഷ്ടം 2000 കോടി രൂപ

തിരുവനന്തപുരം : മദ്യവിതരണക്കമ്പനികൾക്കു വിൽപന കമ്മിഷനിൽ ഇളവു നൽകി 10 വർഷത്തിനിടെ ബവ്റിജസ് കോർപറേഷനിലെ ഉന്നതർ സ്ഥാപനത്തിനു നഷ്ടപ്പെടുത്തിയത് ഏകദേശം 2000 കോടി രൂപയുടെ വരുമാനം. വർഷങ്ങളായി കേരളത്തിലെ മദ്യവിതരണത്തിന്റെ കുത്തക കയ്യാളിയ 15 കമ്പനികൾക്കാണു സൗജന്യം നൽകിയത്. വിൽപനയുടെ 21 % വരെ കോർപറേഷനു കമ്മിഷനായി ഈടാക്കാമെങ്കിലും ഈ കമ്പനികളിൽനിന്ന് 7 % മാത്രമാണു വർഷങ്ങളായി ഈടാക്കിയിരുന്നത്. കോവിഡ് മൂലം വിൽപന കുറവായിരുന്നിട്ടും കഴിഞ്ഞ വർഷത്തെ നഷ്ടം 209 കോടി രൂപയാണ്. ഇതോടെ വിൽപന കണക്കാക്കിയുള്ള സ്ലാബ് അടിസ്ഥാനത്തിൽ കമ്പനികളോടു കമ്മിഷൻ വാങ്ങാൻ കോർപറേഷൻ തീരുമാനിച്ചു.

വെയർഹൗസിലെത്തുന്ന മദ്യം വിൽപന കേന്ദ്രത്തിലെത്തിച്ചു വിൽക്കുന്നതിനാണു കാഷ് ഡിസ്കൗണ്ട് എന്ന പേരിൽ കമ്മിഷൻ ഈടാക്കിയിരുന്നത്. പുതിയ മദ്യക്കമ്പനികളിൽനിന്ന് 21 % കമ്മിഷൻ വാങ്ങിയിരുന്നപ്പോൾ, കേരളത്തിലെ മദ്യവിതരണത്തിന്റെ 90 ശതമാനവും കയ്യാളുന്ന 15 കമ്പനികൾ 7 % മാത്രമാണു നൽകിയിരുന്നത്. മദ്യക്കമ്പനികളും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയിൽ കോടികൾ ഒഴുകിപ്പോകുന്നതു കണ്ടെത്തിയതോടെയാണു സ്ലാബ് സംവിധാനം ഏർപ്പെടുത്തുന്നത്. വർഷം 10,000 കെയ്സ് വരെ മദ്യം വിറ്റാൽ കമ്പനി 10 % കമ്മിഷൻ നൽകണം. വിൽപന ഇതിനു മുകളിലാണെങ്കിൽ 20 % ആയിരിക്കും കമ്മിഷൻ. 25 % കമ്മിഷൻ നൽകാൻ തയാറാകുന്ന കമ്പനിക്കു കോർപറേഷൻ മുൻകയ്യെടുത്ത് മുഴുവൻ മദ്യവും വിറ്റു നൽകാനും തീരുമാനിച്ചിട്ടുണ്ട്. സിഎംഡി അവതരിപ്പിച്ച ശുപാർശകൾ ഇന്നലെ ചേർന്ന ബോ‍ർഡ് യോഗം അംഗീകരിച്ചു.

പുതിയ കമ്പനികൾ വെയർഹൗസിൽ മദ്യമെത്തിച്ചാലും വിൽപനയ്ക്കു വയ്ക്കാതെ ഉദ്യോഗസ്ഥർ ഇവരുടെ വിൽപന ഇടിക്കുന്ന പ്രവണതയും കണ്ടെത്തി. ഇതേത്തുടർന്ന് കഴിഞ്ഞ മാസം 21 % കമ്മിഷൻ വാങ്ങി പുതിയ കമ്പനികളെ പ്രോത്സാഹിപ്പിച്ചതിന്റെ ഫലമായി 4.2 കോടി രൂപ അധികവരുമാനമായി കോർപറേഷനു ലഭിച്ചു. കഴിഞ്ഞ സാമ്പത്തിക വർഷം 13212 കോടി രൂപയാണു ബവ്കോയുടെ വിറ്റുവരവ്. നികുതിയിനത്തിൽ ഭീമമായ സംഖ്യ സർക്കാരിനു ലഭിച്ചെങ്കിലും കോർപറേഷൻ 250 കോടി രൂപ നഷ്ടത്തിലായി. ലാഭം തിരിച്ചുപിടിക്കാൻ മന്ത്രി എം.വി.ഗോവിന്ദൻ നൽകിയ നിർദേശപ്രകാരമാണു വരുമാനം ചോരുന്ന വഴികൾ ഓരോന്നായി അടയ്ക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നീറ്റ് എസ്എസ് 2021 അഡ്മിറ്റ് കാര്‍ഡ് പ്രസിദ്ധീകരിച്ചു

Next Post

കേരള പോലീസില്‍ ട്രാന്‍സ്​ജെൻഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ശുപാര്‍ശ കൈമാറി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കേരള പോലീസില്‍ ട്രാന്‍സ്​ജെൻഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ശുപാര്‍ശ കൈമാറി

കേരള പോലീസില്‍ ട്രാന്‍സ്​ജെൻഡേഴ്‌സിനെ നിയമിക്കാനൊരുങ്ങി സര്‍ക്കാര്‍ ; ശുപാര്‍ശ കൈമാറി

കുടുംബശ്രീ അംഗങ്ങളുടെ സവാരി ഇനി സൈക്കിളിൽ

കുടുംബശ്രീ അംഗങ്ങളുടെ സവാരി ഇനി സൈക്കിളിൽ

കുട്ടികളുടെ വാക്സിനേഷന്‍ നാളെ മുതല്‍ ; പൂര്‍ണ സജ്ജം : ആരോഗ്യമന്ത്രി.

ഫയലുകള്‍ കാണാതായെന്ന് സ്ഥിരീകരിച്ച് മന്ത്രി വീണ ; ആരോഗ്യവകുപ്പിനെതിരെ പൊലീസ്

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല ; സര്‍ക്കാര്‍

സംസ്ഥാനത്ത് വീണ്ടുമൊരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണ്‍ ആലോചനയില്‍ ഇല്ല ; സര്‍ക്കാര്‍

മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം പുനഃസ്ഥാപിച്ചു

മിഷണറീസ് ഓഫ് ചാരിറ്റിയുടെ വിദേശസഹായം സ്വീകരിക്കാനുള്ള അനുമതി കേന്ദ്രം പുനഃസ്ഥാപിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021