കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓർത്തോ വിഭാഗത്തിലെ ഡോക്ടർ അടക്കം മൂന്നു ജീവനക്കാർക്ക് തെരുവുനായയുടെ കടിയേറ്റു. ഇന്നു രാവിലെ 7.45ന് ഡ്യൂട്ടിക്കെത്തിയപ്പോഴാണ് സംഭവം. ജീവനക്കാർക്കുള്ള പാർക്കിങ് ഏരിയൽ വച്ചാണ് സംഭവം. ഇന്നലെ രാവിലെ ജീവനക്കാരും രോഗികളും ഉൾപ്പെടെ 4 പേർക്ക് കടിയേറ്റിരുന്നു. മെഡിക്കൽ കോളജിലും പരിസരത്തും നൂറുകണക്കിനു തെരുവുനായ്ക്കളാണുള്ളത്. പഞ്ചായത്ത് അധികൃതരെ വിവരം അറിയിച്ചെങ്കിലും ഇതുവരെ നടപടിയെടുത്തില്ലെന്നാണ് ആക്ഷേപം.