തിരുവനന്തപുരം: കുറി തൊടുന്നവരെയും അമ്പലത്തില്‍ പോകുന്നവരെയും മൃദുഹിന്ദുത്വം പറഞ്ഞ് മാറ്റിനിര്‍ത്തരുതെന്ന എകെ ആന്‍റണിയുടെ പ്രസ്താവനയെ പിന്തുണച്ച് കെപിസിസി പ്രസിഡന്‍റ് കെ സുധാകരന്‍. എ കെ ആന്‍റണിയുടെ അഭിപ്രായം കോണ്‍ഗ്രസ് നയമെന്ന് കെ സുധാകരന്‍ വിശദീകരിച്ചു. ആരാധനാലയങ്ങളില്‍ പോകുന്നത് വര്‍ഗീയതയല്ല. ആചാരങ്ങളുടെ പേരില്‍ ആരെയും മാറ്റിനിര്‍ത്താന്‍ സാധ്യമല്ല. കോണ്‍ഗ്രസ് പിന്തുടര്‍ന്ന് വന്ന രാഷ്ട്രീയ ദര്‍ശനമാണിതെന്നും സുധാകരന്‍ പറഞ്ഞു.
ദേശീയ തലത്തില്‍ ബിജെപിയെ തോല്‍പ്പിക്കാനായി കോണ്‍ഗ്രസ് മൃദുഹിന്ദുത്വം സ്വീകരിക്കുന്നത് തിരിച്ചടിയുണ്ടാക്കുമെന്ന് മുസ്ലീം ലീഗടക്കം പാര്‍ട്ടികള്‍ വിമര്‍ശനമുന്നയിക്കുന്ന സാഹചര്യത്തിലാണ് എ കെ ആന്‍റണി ചില കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്. ചന്ദനക്കുറി ഇട്ടത് കൊണ്ടോ അമ്പലത്തില്‍ പോയത് കൊണ്ടോ മൃദുഹിന്ദുത്വമാകില്ല. അവരെ കൂടി ഉള്‍പ്പെടുത്തിയാലേ നരേന്ദ്ര മോദിക്കെതാരായ പോരാട്ടം വിജയിക്കു. സിപിഎം ന്യൂനപ്കഷങ്ങളുമായി അടുക്കുകയും അവരുടെ ഹിന്ദു കേഡര്‍ വോട്ടുകള്‍ അവരെ സഹായിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് ഒറ്റപ്പെട്ട് പോകുന്നെന്ന തിരിച്ചറിവിലാണ് എ കെ ആന്‍റണിയുടെ പ്രസ്താവന.