കൊല്ലം: കൊല്ലത്ത് ഒന്നരവയസുകാരനെ തെരുവ് നായ്ക്കള്‍ കൂട്ടം ചേര്‍ന്ന് ആക്രമിച്ചു. മയ്യനാട് പുല്ലിച്ചിറയില്‍ ആതിര- രാജേഷ് ദമ്പതികളുടെ മകന് അര്‍ണവിനെയാണ് നായക്കള് ആക്രമിച്ചത്.സാരമായി പരിക്കേറ്റ കുട്ടിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഉച്ചയ്ക്ക് കക്കാകടവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിക്കാണ് തെരുനായ്ക്കളുടെ കടിയേറ്റത്. കുട്ടിയുടെ മുത്തശ്ശി വീട്ടിലേക്ക് കയറി സമയത്തായിരുന്നു ആക്രമണം. അര്‍ണവിന്റെ കരച്ചില് കേട്ട് ഓടിയെത്തുമ്പോള്‍ നായ്ക്കള്‍ കുട്ടിയെ കടിച്ച് വലിക്കുകയായിരുന്നുവെന്ന് മുത്തശ്ശി പറയുന്നു.
കുട്ടിയുടെ തലയിലും മുഖത്തും നെഞ്ചിലും സാരമായി പരിക്കേറ്റിട്ടുണ്ട്.കൊല്ലം ജില്ലാ ആശുപത്രിയിലെത്തിച്ച അര്‍ണവിന്റെ ആരോഗ്യനില തൃപ്തികരമാണ്. മുന്‍പും പ്രദേശത്ത് നിരവധിപേര്‍ക്ക് തെരുവുനായ്ക്കളുടെ കടിയേറ്റിട്ടുണ്ട്.