കൊച്ചി: മയക്കുമരുന്നിനു ഇനി ഒരു കുട്ടിയും അടിമയാകാൻ പാടില്ല എന്നതാണ് പോലീസ് നിലപാടെന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ കെ.സേതുരാമൻ പറഞ്ഞു..അതിനു വേണ്ടി കർശന നടപടികൾ സ്വീകരിക്കും. ഏറ്റവും നല്ല നിയമപാലകർ ഉള്ള സിറ്റിയാണ് കൊച്ചി. അതുകൊണ്ട് തന്നെ നല്ല രീതിയിൽ തന്നെ മുന്നോട്ട് പോകുമെന്നും കമ്മീഷണർ പറഞ്ഞു.കൊച്ചി സിറ്റി പോലീസ് കമ്മീഷണറായി കെ. സേതുരാമൻ ചുമതലയേറ്റു .കൊച്ചിയിലെ ലഹരിമാഫിയയെ കർശനമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.
വിജിലൻസ് ട്രാപ്പ് കേസിൽ റിക്കോർഡ്.കഴിഞ്ഞ വർഷം കൈക്കൂലി വാങ്ങുന്നതിനിടെ 47 ട്രാപ്പ് കേസുകളിൽ സർക്കാർ ഉദ്യോഗസ്ഥർ പിടിയിലായി.47 കേസുകളിലായി 56 ഉദ്യോഗസ്ഥരെ കൈക്കൂലിയുമായി കൈയോടെ പിടികൂടി.ഏറ്റവും കൂടുതൽ ഉദ്യോഗസ്ഥർ പിടിയിലായത് റവന്യൂ വകുപ്പിലാണ്.20 റവന്യൂ ഉദ്യോഗസ്ഥരാണ് പിടിയിലായത്.
15 ഉദ്യോഗസ്ഥർ തദ്ദേശ വകുപ്പിലെ ഉദ്യോഗസ്ഥർ പിടിയിലായി.രജിസ്ട്രേഷൻ, സഹകരണം, പൊലീസ്, ആരോഗ്യം, ഇറിഗേഷൻ തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥരും പിടിയിലായി.