ലഖ്‌നൗ: പുതുവര്‍ഷാഘോഷത്തിനിടെ സ്ത്രീകളോടൊത്ത് സെല്‍ഫിയെടുക്കാനുള്ള ഒരു സംഘം പുരുഷന്മാരുടെ ശ്രമം ശ്രമിച്ചത് സംഘര്‍ഷത്തിനിടയാക്കി. ഉത്തര്‍ പ്രദേശിലെ ഗ്രേയിറ്റര്‍ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിലെ പുതുവർഷ പാർട്ടിക്കിടെയാണ് ‘തല്ലുമാല’ അരങ്ങേറിയത്. പാര്‍ട്ടിക്കിടെ ചില പുരുഷന്മാർ സ്ത്രീകളെ സെൽഫി എടുക്കാൻ നിർബന്ധിച്ചതിനെ തുടർന്നാണ് ചേരി ചിരിഞ്ഞ് അടിയുണ്ടായതെന്ന് പൊലീസ് പറഞ്ഞു.
കൂട്ടത്തല്ലിന്‍റെ വീഡിയോ പുറത്ത് വന്നതോടെയാണ് സംഭവം പുറം ലോകം അറിയുന്നത്. നോയിഡിലെ ഗൗർ സിറ്റി ഫസ്റ്റ് അവന്യൂ സൊസൈറ്റിയിൽ ന്യൂയര്‍ പാര്‍ട്ടി നടക്കുന്നതിനിടെ രണ്ട് യുവതികള്‍ക്കൊപ്പം സെല്‍ഫി എടുക്കാനായി ഒരു സംഘം പുരുഷന്മാരെത്തിയതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. സ്ത്രീകളുടെ അടുത്ത് നിന്ന് സെല്‍ഫിയെടുക്കാനുള്ള പുരുഷ സംഘത്തിന്‍റെ ശ്രമം ഇവരുടെ ഭര്‍ത്താക്കന്മാര്‍ എതിര്‍ത്തുയ ഇതോടെ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റവും തര്‍ക്കവുണ്ടായി.
തന്റെയും സുഹൃത്തിന്റെയും ഭാര്യയെ ഇവര്‍ നിര്‍ബന്ധപൂര്‍വ്വം സെല്‍ഫിക്ക് പ്രേരിപ്പിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്ന് രാജേഷ് എന്നയാള്‍ ദേശീയ മാധ്യമത്തോടെ പ്രതികരിച്ചു. താല്‍പ്പര്യമില്ലെന്ന് ഭാര്യ അറിയിച്ചിട്ടും സംഘം നിര്‍ബന്ധപൂര്‍വ്വം സെല്‍ഫി എടുക്കാന്‍ ശ്രമിച്ചു. ഇതോടെയാണ് പ്രശ്നത്തില്‍ താന്‍ ഇടപെട്ടത്. തന്‍റെ ഭാര്യക്കൊപ്പം സെല്‍ഫി എടുക്കാനാകില്ലെന്ന് പറഞ്ഞതോടെ തന്നെ മര്‍ദ്ദിച്ചെന്നും അജിത് കുമാര്‍ പറയുന്നു.
#WATCH: Fight breaks out at a #NewYear party as Noida men forcefully try to click selfies with #women at housing society celebration; 2 arrested
https://t.co/IFtftwixfZ#India #IndiaNews #Delhi #Noida #NewYear2023 #viral #fight pic.twitter.com/Udcmm0usKm
— Free Press Journal (@fpjindia) January 1, 2023
വാക്കേറ്റം സംഘര്‍ഷത്തിലേക്ക് എത്തിയതോടെ അവിടെയുണ്ടായിരുന്നവര്‍ അക്രമി സംഘത്തെ തടയാനെത്തി. തടയാനെത്തിയ സെക്യൂരിറ്റി ഗാര്‍ഡുകളെയും ഇവര്‍ കയ്യേറ്റം ചെയ്തു. ഇതോടെ ന്യൂയര്‍ ആഘോഷം കൂട്ടത്തല്ലായി മാറുകയായിരുന്നു. സംഭവത്തില്‍ കേസെടുത്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമി സംഘത്തിലെ രണ്ട് പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റുള്ളവര്‍ക്കായി തിരച്ചില്‍ ആരംഭിച്ചതായും പൊലീസ് വ്യക്തമാക്കി. അതേസമയം മര്‍ദ്ദനത്തില്‍ പരിക്കേറ്റ നാല് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.