രചനാവൈഭവം കൊണ്ടും മികവുകൊണ്ടും ഏറെ അംഗീകാരം നേടിയ ഗാനരചയിതാവാണ് റഫീഖ് അഹമ്മദ്. റഫീഖ് അഹമ്മദ് തിരക്കഥാകൃത്തായി ചലച്ചിത്ര രംഗത്തെ മറ്റൊരു മേഖലയിലേക്കു കൂടി പ്രവേശിക്കുന്നു. റെജി പ്രഭാകർ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിനു വേണ്ടിയാണ് റഫീഖ് അഹമ്മദ് തിരക്കഥ രചിക്കുന്നത്. ഏറെ അംഗീകാരങ്ങൾ നേടുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്‍ത ‘സുഖമായിരിക്കട്ടെ’ എന്ന ചിത്രത്തിന്റെ സംവിധായകനാണ് റെജി പ്രഭാകർ .
ബന്ധങ്ങളുടെ കെട്ടുറപ്പിനെ ഏറെ സ്വാധീനിക്കുന്ന ജീവിതഗന്ധിയായ ഒരു കഥയുടെ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ധ്യാൻ ശ്രീനിവാസനാണ് ഈ ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. മലയാളത്തിലെ പ്രമുഖരായ നിരവധി താരങ്ങളുടെ സാന്നിദ്ധ്യം ഈ ചിത്രത്തിലുണ്ട്.
പിആര്‍ഒ വാഴൂര്‍ ജോസ് ആണ്.
ധ്യാൻ ശ്രീനിവാസൻ നായകനാകുന്ന മറ്റൊരു ചിത്രവും അടുത്തിടെ പ്രഖ്യാപിച്ചിരുന്നു. ‘അതിര്’ എന്നാണ് സിനിമയുടെ പേര്. നവാഗതനായ ബേബി എം മൂലേൽ ആണ് ‘അതിരി’ന്റെ സംവിധായകൻ. വനാതിർത്തിയിൽ ഉള്ള ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ധ്യാൻ ഇതുവരെ അവതരിപ്പിച്ച കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്‍തമായൊരു കഥാപാത്രത്തെയാണ് ചിത്രത്തിൽ താരം അവതരിപ്പിക്കുക എന്നാണ് വിവരം. വിനോദ് കെ ശരവണനാണ് ഛായാഗ്രഹണം. സംഗീതം കമൽ പ്രശാന്ത് ആണ്.
പശ്ചാത്തല സംഗീതം സാമുവൽ എബി. അസോസിയേറ്റ് ഡയറക്ടർ ശ്യാം ശീതൾ. കലാസംവിധാനം സുബൈർ. വസ്ത്രാലങ്കാരം ഇല, ചമയം- ലിബിൻ മോഹൻ, സൗണ്ട് ഡിസൈൻ ധനുഷ് നയനാർ, പ്രൊഡക്ഷൻ കൺട്രോളർ റെനി ദിവാകർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് അതുൽ കുഡുംബാടൻ, പ്രൊജക്റ്റ് ഡിസൈനർ അനീഷ് ആലപ്പാട്ട്, സ്റ്റിൽസ് വിൻസെന്റ് സേവ്യർ, പിആർഒ ആൻഡ് മാർക്കറ്റിങ്ങ് വൈശാഖ് സി വടക്കേവീട്, പോസ്റ്റർ ഡിസൈൻ മനു ഡാവിഞ്ചി.