തിരുവനന്തപുരം ∙ ഭക്ഷ്യവിഷബാധ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്നതു കണക്കിലെടുത്ത് ‘ഓപ്പറേഷന് ഹോളിഡേ’ എന്ന പേരില്‍ സംസ്ഥാനത്തെ ഹോട്ടലുകളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധന. ലൈസന്‍സോ റജിസ്ട്രേഷനോ ഇല്ലാത്ത സ്ഥാപനങ്ങളുണ്ടോയെന്നതും പരിശോധിക്കും. വൈകിട്ട് 7 വരെ പരിശോധന തുടരുമെന്നു ഭക്ഷ്യസുരക്ഷാ വകുപ്പ് അറിയിച്ചു.
തിരുവനന്തപുരം അട്ടക്കുളങ്ങരയിൽ ‘ബുഹാരി’ ഹോട്ടലിലെ പരിശോധന ഉടമകളും ജീവനക്കാരും ചേർന്ന് തടയാന്‍ ശ്രമിച്ചു. പൊലീസ് സംരക്ഷണത്തില്‍ പരിശോധന നടത്തിയ ഉദ്യോഗസ്ഥര്‍, ഹോട്ടല്‍ പൂട്ടിച്ചു. ഭക്ഷ്യസാധനങ്ങളിൽ പാറ്റയെ കണ്ടെത്തിയെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാല്‍, മനഃപൂര്‍വം ഹോട്ടൽ പൂട്ടിച്ചതാണെന്ന് ഉടമകൾ ആരോപിച്ചു.