വാഷിങ്ടന്‍ : ഒമിക്രോണ്‍ ആശങ്ക വര്‍ധിക്കുന്നതിനിടെ യുഎസില്‍ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. വെള്ളിയാഴ്ച മാത്രം ഒരു ലക്ഷത്തിലധികം കോവിഡ് രോഗികളെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കഴിഞ്ഞ വര്‍ഷം ജനുവരിക്കുശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഡിസംബര്‍ മുതല്‍ തന്നെ യുഎസില്‍ കോവിഡ് ബാധിച്ച് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ വര്‍ധനയുണ്ട്. രാജ്യത്ത് 6,62,000 പേര്‍ക്കാണ് 24 മണിക്കൂറിനിടെ പുതുതായി കോവിഡ് സ്ഥിരീകരിച്ചത്. മൂന്നു ദിവസത്തിനു മുന്‍പ് 24 മണിക്കൂറിനിടെ 10 ലക്ഷം കേസുകള്‍ സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 10 ദിവസത്തിലേറെയായി ദിവസവും അഞ്ച് ലക്ഷത്തിലധികം പേര്‍ക്ക് യുഎസില്‍ കോവിഡ് സ്ഥിരീകരിക്കുന്നുണ്ട്.
ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്നതും കൂടുതല്‍ പേരെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതും കിടക്കകളുടെ ഉള്‍പ്പെടെ ക്ഷാമത്തിനു കാരണമാകുമെന്നും ആശങ്കയുണ്ട്. ലോകത്ത് പലയിടത്തും ആശുപത്രികള്‍ നിറഞ്ഞുകവിയുന്ന അവസ്ഥയുള്ളതായി ലോകാരോഗ്യ സംഘടനയും വ്യക്തമാക്കി. എത്രയും വേഗം ആളുകള്‍ക്ക് വാക്സീന്റെ ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ നല്കുന്നതിലുള്ള നടപടികളുമായി മുന്‍പോട്ടു പോകുകയാണ് യുഎസ്.