തിരുവനന്തപുരം: ബഫർസോൺ മേഖലയിലെ പരാതികൾ പരിഹരിക്കുന്നതിൽ സംസ്ഥാന സർക്കാറിന് കടുത്ത അലംഭാവം. ഇതുവരെ ലഭിച്ച 26,030 പരാതികളിൽ തീർപ്പാക്കിയത് 18 പരാതികൾ മാത്രമാണ്. പരാതി നൽകാനുള്ള സമയപരിധി ശനിയാഴ്ച തീരാനിരിക്കെയാണ് ഗുരുതരമായ മെല്ലപ്പോക്കാണ് സർക്കാരിൻ്റെ ഭാഗത്ത് നിന്നുണ്ടായത്. സുപ്രീം കോടതി കേസ് 11 ന് പരിഗണിക്കുന്നതിന് മുമ്പ് പരാതികൾ പരിഹരിച്ച് റിപ്പോർട്ട് നൽകുമെന്ന ഉറപ്പ് സർക്കാർ പാലിക്കാനുള്ള സാധ്യത കുറവാണ്.
ബഫർസോണിൽ ഒന്നിലേറെ ഭൂപടങ്ങൾ, ഉപഗ്രഹ സർവ്വെ റിപ്പോർട്ട് പാളിയ്പോൾ സീറോ ബഫർ റിപ്പോർട്ടിനാകും ഊന്നലെന്ന പ്രഖ്യാപനം, പഞ്ചായത്തുകളിൽ ഹെല്പ് ഡെസ്കുകൾ, പരാതി കൾ അതിവേഗം തീർക്കും. ബഫറിൽ പ്രതിഷേധം കത്തിപ്പടരുുമ്പോൾ സർക്കാറിനറെ പ്രഖ്യാപനങ്ങൾ ഒരുപാട് ഉണ്ടായിരുന്നു. എന്നാൽ താഴെത്തട്ടില പരാതികളിലെ തീർപ്പ് മാത്രം നോക്കിയാൽ മതി ആത്മാർത്ഥ എത്രത്തോളമുണ്ടന്ന്. ഉപഗ്രഹസർവ്വെ റിപ്പോർട്ടിലും സീറോ ബഫർ റിപ്പോർട്ടിലെ ഭൂപടത്തിലും സർവ്വെ നമ്പറുള്ള ഭൂപടത്തിലും പരാതി നൽകാനായിരുന്നു നിർദ്ദേശം. ഇതുവരെ കിട്ടി 26030 പരാതികളിൽ ആകെ പരിഹരിച്ചത് വെറും 18. പെരിയാർ വാലിയിൽ 16 ഉം ഇടുക്കിയിൽ രണ്ടും.