തിരുവനന്തപുരം∙ ഭരണഘടനയ്ക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാജിവച്ച സജി ചെറിയാനെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തിയതിനെതിരെ വിമർശനവുമായി കെപിസിസി അധ്യക്ഷൻ കെ.സുധാകരൻ. യുഡിഎഫ് ഒന്നടങ്കം സജി ചെറിയാന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ബഹിഷ്കരിച്ചതിനു പിന്നാലെയാണ്, അദ്ദേഹത്തെ മന്ത്രിസഭയിൽ വീണ്ടും ഉൾപ്പെടുത്തിയതിൽ വിമർശനവുമായി സുധാകരൻ രംഗത്തെത്തിയത്. കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തിലെ തീരാക്കളങ്കം ആയിരിക്കും മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവെന്ന് സുധാകരൻ അഭിപ്രായപ്പെട്ടു.