• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഒരു വർഷത്തിനിടെ കടിയേറ്റ് കൊല്ലപ്പെട്ടത് ഒമ്പത് സ്ത്രീകൾ; തെരുവ് നായ്ക്കളെ വെടിവെച്ച് കൊന്ന് ബിഹാർ സർക്കാർ

by Web Desk 04 - News Kerala 24
January 5, 2023 : 4:12 pm
in India, News
Reading Time: 1 min read
0
A A
0
ഒരു വർഷത്തിനിടെ കടിയേറ്റ് കൊല്ലപ്പെട്ടത് ഒമ്പത് സ്ത്രീകൾ; തെരുവ് നായ്ക്കളെ വെടിവെച്ച് കൊന്ന് ബിഹാർ സർക്കാർ

പട്ന: ബിഹാറിലെ ബെഗുസരായ് ജില്ലയിൽ രണ്ട് ദിവസത്തിനിടെ ഇരുപത്തിനാല് നായ്ക്കളെ ബിഹാർ പരിസ്ഥിതി, വനം വകുപ്പ് നിയമിച്ച വെടിവെപ്പുകാർ വെടിവെച്ച് കൊന്നതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചൊവ്വാഴ്ച 15 നായ്ക്കളെയാണ് വെടിവെച്ച് കൊലപ്പെടുത്തിയത്. ബുധനാഴ്ച എണ്ണം ഒമ്പതെണ്ണത്തിനെയും കൊന്നു. കഴിഞ്ഞയാഴ്ച 12 തെരുവ് നായ്ക്കളെ ഷൂട്ടർ സംഘം കൊന്നു. തെരുവ് നായ്ക്കൾ മനുഷ്യനെ അക്രമിക്കുന്ന സംഭവം വർധിച്ചതോടെയാണ് കൊലപ്പെടുത്താൻ അധികൃതർ തീരുമാനിച്ചത്.

ബച്ച്‌വാര ബ്ലോക്കിലെ വിവിധ ഗ്രാമങ്ങളിൽ നിരവധി സ്ത്രീകളെയും കുട്ടികളെയും നായ്ക്കൾ ആക്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം സ്ത്രീ തെരുവ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. തുടർന്നാണ് നായ്ക്കളെ വെടിവെച്ച് കൊല്ലാനുള്ള ഓപ്പറേഷൻ തീരുമാനിച്ചതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ഞായറാഴ്ചയാണ് യുവതി ജില്ലാ ആശുപത്രിയിൽ മരിച്ചത്. വയലിൽ ജോലി ചെയ്യുന്നതിനിടെ നായ്ക്കൾ മറ്റ് മൂന്ന് സ്ത്രീകളെ ആക്രമിച്ച് പരിക്കേൽപ്പിച്ചിരുന്നു. ഇവർ ചികിത്സയിലാണ്. ഒരു വർഷത്തിനിടെ ഒമ്പത് സ്ത്രീകളാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. നിരവധി പേർക്ക് പരിക്കേറ്റു. ജില്ലയിലെ പല ​ഗ്രാമങ്ങളും നായ്ക്കളുടെ ആക്രമണ ഭീഷണിയിലാണ്. കഴിഞ്ഞ ഒരു മാസത്തിനിടെ നാല് പേരാണ് നായ്ക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്.

ചില നായ്ക്കൾ മനുഷ്യമാംസം ഭക്ഷിക്കുന്നായും റിപ്പോർട്ടുണ്ട്. ഗ്രാമവാസികൾ മൃഗങ്ങളുടെ ശവശരീരങ്ങൾ കുഴിച്ചിടുന്നതിനുപകരം തുറസ്സായ സ്ഥലത്ത് ഉപേക്ഷിക്കുന്നതും നായ്ക്കളെ ക്രൂരമായി ഉപദ്രവിക്കുകയും ചെയ്യുന്നതിനാലാണ് ആക്രമണം വർധിച്ചതെന്ന് ഉദ്യോ​ഗസ്ഥർ പറഞ്ഞു. ജില്ലാ ഭരണകൂടവും വനം-പരിസ്ഥിതി വകുപ്പും ചേർന്ന് ഒരു സംഘവുമാണ് വെടിവെപ്പ് സംഘത്തെ രൂപീകരിച്ചത്. വനം-പരിസ്ഥിതി വകുപ്പിൽ നിന്നുള്ള ശക്തി കുമാർ എന്ന വേട്ടക്കാരനും സംഘാംഗങ്ങളുമാണ് ബച്ച്‌വാഡ, കദരാബാദ്, അർബ, ഭിഖാംചക്, റാണി പഞ്ചായത്തുകളിലെ തെരുവ് നായ്ക്കളെ കൊന്നൊടുക്കിയത്. പ്രദേശവാസികളും വേട്ടക്കാരെ സഹായിക്കാൻ രം​ഗത്തുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഹോട്ടൽ ജീവനക്കാരനായ കോഴിക്കോട് സ്വദേശി ദുബായിൽ മരിച്ചു

Next Post

കാലടി കൊലപാതകം; ഭാര്യയെ കുത്തിക്കൊന്ന ശേഷം ഗോവണിയിൽ നിന്ന് വീണതെന്ന് നുണ പറഞ്ഞു!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കാലടി കൊലപാതകം; ഭാര്യയെ കുത്തിക്കൊന്ന ശേഷം ഗോവണിയിൽ നിന്ന് വീണതെന്ന് നുണ പറഞ്ഞു!

കാലടി കൊലപാതകം; ഭാര്യയെ കുത്തിക്കൊന്ന ശേഷം ഗോവണിയിൽ നിന്ന് വീണതെന്ന് നുണ പറഞ്ഞു!

നയന കേസ്: കൊലപാതകമെന്ന് സംശയമെന്ന് എഡിജിപി, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

നയന കേസ്: കൊലപാതകമെന്ന് സംശയമെന്ന് എഡിജിപി, കേസ് ക്രൈം ബ്രാഞ്ചിന് കൈമാറി

നിലപാട് മാറ്റി ആമസോൺ; 18,000 ജീവനക്കാർ പുറത്താകും

നിലപാട് മാറ്റി ആമസോൺ; 18,000 ജീവനക്കാർ പുറത്താകും

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റില്‍

യുവാവിനെ വെട്ടിപ്പരിക്കേൽപ്പിച്ച കേസിൽ മൂന്ന് പ്രതികൾ അറസ്റ്റില്‍

ചാൻസലർ ബില്ലിൽ തീരുമാനം എടുക്കാതെ ഗവർണർ; കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ മറ്റ് ബില്ലുകള്‍ ഒപ്പിട്ടു

ചാൻസലർ ബില്ലിൽ തീരുമാനം എടുക്കാതെ ഗവർണർ; കഴിഞ്ഞ സഭ സമ്മേളനത്തില്‍ പാസ്സാക്കിയ മറ്റ് ബില്ലുകള്‍ ഒപ്പിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021