ബെംഗലൂരു: 12,499 രൂപയുടെ മൊബൈല്‍ ഫോണിന് വേണ്ടി ഓഡര്‍ നല്‍കിയിട്ടും അത് ഡെലിവറി ചെയ്യാത്തതിന് ഫ്ലിപ്പ്കാര്‍ട്ട് ബെംഗലൂരുവിവെ യുവതിക്ക് 42,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവ്.ബംഗളൂരു അർബൻ ഡിസ്ട്രിക്ട് ഉപഭോക്തൃ തർക്ക പരിഹാര അതോററ്ററിയാണ് ഉത്തരവ് ഇട്ടത്. യുവതിക്ക് ഉണ്ടായ സാമ്പത്തിക നഷ്ടത്തിന് ഫ്ലിപ്പ്കാര്‍ട്ട് 12 ശതമാനം വാർഷിക പലിശ സഹിതം അടക്കം 12,499 രൂപയും 20,000 രൂപ പിഴയും 10,000 രൂപ നിയമപരമായ ചെലവുകളും അടക്കം നൽകണമെന്നാണ് അതോറിറ്റിയുടെ വിധി.
അതോററ്ററി ചെയർപേഴ്സൺ എം ശോഭ, അതോററ്ററി അംഗമായ രേണുകാദേവി ദേശപാണ്ഡെ എന്നിവരാണ് വിധി പ്രസ്താവിച്ചത്. ബെംഗളൂരുവിലെ രാജാജിനഗർ സ്വദേശിനിയായ ദിവ്യശ്രീയാണ് ഫ്‌ളിപ്കാർട്ടിനെതിരെ പരാതി നൽകിയത്. 2022 ജനുവരി 15 ന് ദിവ്യശ്രീ ഒരു മൊബൈൽ ബുക്ക് ചെയ്തു. ഒരു ദിവസത്തിനുള്ളില്‍ ഫോണ്‍ എത്തുമെന്നാണ് ഇവര്‍ കരുതിയത്.
ദിവ്യശ്രീ നേരത്തെ ഫോണിനായി പണം അടച്ചിരുന്നു. എന്നാൽ സൈറ്റില്‍ കാണിച്ച ദിവസം കഴിഞ്ഞും ബുക്ക് ചെയ്ത മൊബൈൽ ദിവ്യശ്രീക്ക് ലഭിച്ചില്ല. ഫ്ലിപ്പ്കാര്‍ട്ടില്‍ ബന്ധപ്പെട്ടപ്പോള്‍ അനുകൂലമായ ഒരു നടപടിയും ഉണ്ടായില്ലെന്നും ദിവ്യശ്രീ ആരോപിച്ചു. തുടര്‍ന്നാണ് ഉപഭോകൃത ഫോറത്തില്‍ പരാതിയുമായി ഇവര്‍ എത്തിയത്.
ഫ്ലിപ്കാർട്ട് ഇവര്‍ക്ക് നല്‍കേണ്ട സേവനത്തിന്‍റെ കാര്യത്തിൽ തികഞ്ഞ അനാസ്ഥ കാണിച്ചതായി ഉപഭോകൃത ഫോറ ഉത്തരവിൽ പറയുന്നു. കൃത്യസമയത്ത് ഫോൺ നൽകാത്തതിനാൽ ഉപഭോക്താവിന് സാമ്പത്തിക നഷ്ടവും മാനസിക ആഘാതവും ഉണ്ടായിട്ടുണ്ടെന്നും ഉത്തരവിൽ പറയുന്നു