സോഷ്യല്‍ മീഡിയയിലൂടെ പലതരത്തിലുള്ള വീഡിയോകളും നാം കാണാറുണ്ട്. ഇവയില്‍ നമുക്ക് അടുത്ത് അനുഭവിക്കാനും കാണാനുമൊന്നും സാധിക്കാത്ത വിധത്തിലുള്ള, അത്രയും പ്രത്യേകമോ സവിശേഷമോ ആയ കാഴ്ചകളടങ്ങുന്ന വീഡിയോകളാണെങ്കില്‍ അവയ്ക്ക് കാഴ്ചക്കാരെ ഏറെ ലഭിക്കാറുണ്ട്.
ഇത്തരത്തിലുള്ള വീഡിയോകളാണ് കടലിന്നടിയില്‍ നിന്നെടുക്കുന്നവയും. കടലിന്നടിയിലെ അത്ഭുതങ്ങളും നാമറിയാത്ത ലോകവും വര്‍മാഭമായ സസ്യജാലങ്ങളുമെല്ലാം ഇങ്ങനെയുള്ള വീഡിയോകളിലൂടെയും മറ്റും മാത്രമാണ് നമുക്ക് കാണാൻ സാധിക്കുക.
ആദ്യകാഴ്ചയില്‍ മീനിന് എന്താണ് സംഭവിച്ചതെന്ന് നമുക്ക് മനസിലാകില്ല. പിന്നീട് ഇദ്ദേഹം തന്നെ കൈ കൊണ്ട് എടുത്തുകാണിക്കുമ്പോഴാണ് സംഭവം വ്യക്തമാകുന്നത്. സുതാര്യമായ പ്ലാസ്റ്റിക് കവറിനകത്ത് എങ്ങനെയോ പെട്ടുപോയിരിക്കുകയാണ് പാവം മീൻ. സാധാരണഗതിയില്‍ ബേക്കറി സാധനങ്ങളും മറ്റും പാക്ക് ചെയ്ത് വരുന്നത് പോലുള്ള കവറാണിത്.
ഇതിന്‍റെ ഒരു ചെറിയ ഭാഗം മാത്രമാണ് തുറന്നിട്ടുള്ളത്. അതിലൂടെയാണ് മീൻ അകത്തുപെട്ടത്. ഡൈവര്‍ പതിയെ മീനിനെ ആ തുളയിലൂടെ തന്നെ പുറത്തേക്ക് എടുക്കുകയാണ്. ജീവൻ തിരികെ കിട്ടിയ സന്തോഷത്തില്‍ മീൻ നീന്തി വെള്ളത്തിലേക്ക് പെട്ടെന്ന് തന്നെ പോകുന്നതും വീഡിയോയില്‍ കാണാം.
കടലിലേക്ക് വലിയ അളവില്‍ പ്ലാസ്റ്റിക് മാലിന്യം തള്ളുന്നത് എത്തരത്തിലെല്ലാമാണ് കടലിന്‍റെ ആവാസ വ്യവസ്ഥയെ തകര്‍ക്കുന്നത് എന്നതിന് ഒരുദാഹരണമാണ് ഈ വീഡിയോ. പതിനായിരക്കണക്കിന് പേരാണ് വീഡിയോ ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ കണ്ടിരിക്കുന്നത്. നിരവധി പേര്‍ ഇത് പങ്കുവയ്ക്കുകയും ചെയ്തിരിക്കുന്നു.