തിരുവനന്തപുരം ∙ സാങ്കേതിക സർവകലാശാലയിൽ വൈസ് ചാൻസലർ അറിയാതെ ദിവസവേതന അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കാൻ അപേക്ഷ ക്ഷണിച്ചു റജിസ്ട്രാർ ഇറക്കിയ വിജ്ഞാപനം ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ റദ്ദാക്കി. റജിസ്ട്രാറുടെ ഭാഗത്തുനിന്നു വീഴ്ച സംഭവിച്ചിട്ടുണ്ടെങ്കിൽ അദ്ദേഹത്തിനെതിരെ നടപടി സ്വീകരിക്കാനും വിസി ഡോ.സിസ തോമസിനു ഗവർണർ നിർദേശം നൽകി.