കൊല്ലം ∙ തൊഴിലാളികളുടെ അവസാന സമരമാര്‍ഗമാകണം പണിമുടക്കെന്നു വ്യവസായ മന്ത്രി പി.രാജീവ്. സര്‍ക്കാര്‍ തരുന്ന പണം ചെലവാക്കി പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് എന്നും മുന്നോട്ട് പോകാന്‍ കഴിയില്ല. കൊല്ലം ചവറയിലെ കെഎംഎംഎൽ കമ്പനിയില്‍ വിവിധ പദ്ധതികളുടെ ശിലാസ്ഥാപനം നിര്‍വഹിക്കുകയായിരുന്നു മന്ത്രി.
സര്‍ക്കാര്‍ തരുന്ന പണം ചെലവാക്കി മുന്നോട്ടുപോകാതെ പൊതുമേഖലാ സ്ഥാപനങ്ങള്‍ പ്രഫഷനലായി പ്രവര്‍ത്തിച്ച് ലാഭകരമാകണം. കെഎംഎംഎല്ലില്‍ ഒരു ദിവസം പണിമുടക്കിയാല്‍ കോടികളുടെ നഷ്ടമാണെന്നും മന്ത്രി ഒാര്‍മിപ്പിച്ചു. എംപ്ലോയിസ് കോ–ഓപ്പറേറ്റീവ് സൊസൈറ്റി, എംപ്ലോയിസ് റിക്രിയേഷൻ ക്ലബ്, ടെക്നിക്കൽ സർവീസ് വിഭാഗം എന്നീ കെട്ടിടങ്ങളുടെയും മിനറൽ സെപ്പറേഷൻ യൂണിറ്റ് നടപ്പാലത്തിന്റെയും ശിലാസ്ഥാപനം മന്ത്രി നിര്‍വഹിച്ചു. 114 കോടി രൂപ ലാഭത്തില്‍ മികച്ച നിലയിലാണ് കമ്പനി പ്രവര്‍ത്തിക്കുന്നത്.