• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

യു.ജി.സി നാക് പിയർ ടീമിനെ വരവേൽക്കാനൊരുങ്ങി സാഫി ഇൻസ്റ്റിറ്റ്യൂട്ട്

by Web Desk 04 - News Kerala 24
January 9, 2023 : 8:34 pm
in Kerala, News
Reading Time: 1 min read
0
A A
0
യു.ജി.സി നാക് പിയർ ടീമിനെ വരവേൽക്കാനൊരുങ്ങി സാഫി ഇൻസ്റ്റിറ്റ്യൂട്ട്

കോഴിക്കോട്: അക്കാദമിക മികവിന്റെയും അക്കാദമികേതര പ്രകടനങ്ങളുടെയും തുടർച്ചക്കായി യു.ജി.സി നാക് അക്രഡിറ്റേഷൻ സംഘത്തിന്റെ സന്ദർശനത്തിനൊരുങ്ങി വാഴയൂർ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി. ചരിത്രപരമായ കാരണങ്ങളാൽ പിന്നാക്കം നിന്നുപോയ ജനവിഭാഗത്തിന്റെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ പുരോഗതി ലക്ഷ്യം വെച്ച്‌ 2001ൽ സ്ഥാപിതമായ സോഷ്യൽ അഡ്വാൻസ്മെന്റ് ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എന്ന സാഫി 2005ൽ സാഫി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ് സ്റ്റഡി സ്ഥാപിച്ചു. മലബാറിലെ സ്വകാര്യ ഉന്നതവിദ്യാഭ്യാസമേഖലയിൽ തനത് മുദ്ര പതിപ്പിച്ച സാഫി ഇതിനോടകം മലേഷ്യയിലെ ലിങ്കൺ യൂനിവേഴ്സിറ്റിയുമായി ഗവേഷണ പ്രവർത്തനങ്ങൾക്കുള്ള (Ph.D) ധാരണാ പത്രം ഒപ്പു വെക്കുകയും ഗവേഷണ കേന്ദ്രമായി ഉയർത്തുകയും ചെയ്തിട്ടുണ്ട്.

ഇതിനു പിന്നാലെയാണ് നാക് സന്ദർശനം നടക്കാൻ പോകുന്നതെന്ന് സ്ഥാപനത്തിന്റെ സാരഥികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു. സാഫിയുടെ സർവതോൻമുഖമായ വളർച്ചയിലും സാമൂഹ്യ പ്രതിബദ്ധതയിലൂന്നിയ നടത്തിപ്പിലും ചെയർമാൻ ഡോ. ആസാദ് മൂപ്പന്റെ നേതൃത്വത്തിലുള്ള മാനേജ്മെന്റ് ബദ്ധശ്രദ്ധരാണെന്ന് കോളജ് പ്രിൻസിപ്പാൾ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ പറഞ്ഞു.

നേതൃപാടവമുള്ള ഒരു തലമുറയെ വളർത്തിയെടുക്കുന്ന ലീഡേഴ്സ് അക്കാദമി, കോവിഡാനന്തരം ആരംഭിച്ച ചാണക്യ സിവിൽ സർവീസ് അക്കാദമി, വിവിധങ്ങളായ മാനവ വിഭവ ശേഷിയെ പരിപോഷിപ്പിക്കുന്നതിന്റെ ഭാഗമായി തുടക്കം കുറിച്ച ‘ഹ്യൂമൻ റിസോഴ്സ് ഇൻസ്റ്റിറ്റ്യൂട്ട്, അധ്യാപക വിദ്യാർഥികളുടെ ഗവേഷണ താല്പര്യങ്ങളെ നയിക്കുന്ന റിസർച്ച് ഡയറക്ടറേറ്റ് തുടങ്ങിയവ സാഫിയുടെ സവിശേഷ പദ്ധതികളാണ്. ചുരുങ്ങിയ കാലം കൊണ്ട് തുടങ്ങിയ യു.ജി.സി. 2എഫ്‌ അംഗീകാരം, ഐ.എസ്‌.ഒ സർട്ടിഫിക്കേഷൻ തുടങ്ങി വളർച്ചയുടെ ഉന്നത പടവുകൾ സ്ഥാപനം താണ്ടിക്കഴിഞ്ഞു. പുതിയ വിദ്യാഭ്യാസ നയത്തിന്റെ സാധ്യതകൾ ഉപയോഗപ്പെടുത്തി സാഫിയെ ഒരു സർവകലാശാലയായി ഉയർത്താനാണ് അടുത്ത നടപടി. യു.ജി.സി നാക് സന്ദർശനത്തിനു മുന്നോടിയായി വിശദമായ സെൽഫ് സ്റ്റഡി റിപ്പോർട്ട് കോളജ് ഇന്റേണൽ ക്വാളിറ്റി അഷുറൻസ് സെല്ലിന്റെ നേതൃത്വത്തിൽ സമർപ്പിച്ചിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എസ്.സി-എസ്.ടി പോസ്റ്റ് മെട്രിക് വിദ്യാഭ്യാസ ആനുകൂല്യങ്ങൾ ഭേദഗതി വരുത്തി ഉത്തരവ്

Next Post

ബാല്‍ക്കണിയില്‍ നിന്നു വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാല്‍ക്കണിയില്‍ നിന്നു വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

ബാല്‍ക്കണിയില്‍ നിന്നു വീണ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ നാട്ടിലേക്ക് കൊണ്ടുപോകും

ശ്രേയസോ സൂര്യകുമാറോ, ആരെയിറക്കും; തലപുകഞ്ഞ് രോഹിത്തും ദ്രാവിഡും- സാധ്യതാ ഇലവന്‍

ശ്രേയസോ സൂര്യകുമാറോ, ആരെയിറക്കും; തലപുകഞ്ഞ് രോഹിത്തും ദ്രാവിഡും- സാധ്യതാ ഇലവന്‍

യുഎഇയില്‍ ജോലി ചെയ്‍ത കമ്പനിയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ യുവാവ് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണം

യുഎഇയില്‍ ജോലി ചെയ്‍ത കമ്പനിയുടെ രഹസ്യങ്ങള്‍ വെളിപ്പെടുത്തിയ യുവാവ് ഒരു ലക്ഷം ദിര്‍ഹം നഷ്ടപരിഹാരം നല്‍കണം

‘ഹോട്ടൽ മേഖലയെ തകർക്കരുത്’, മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ

'ഹോട്ടൽ മേഖലയെ തകർക്കരുത്', മുൻവിധിയോടെയുള്ള സമീപനം നിർത്തണമെന്ന് ഹോട്ടൽ & റസ്റ്ററന്‍റ് അസോസിയേഷൻ

രാത്രി പശുവിനെ മോഷ്ടിച്ച് കടന്നു, പെട്രോളിംഗ് ടീമിനെ കണ്ട് പതുങ്ങി; കൈയ്യോടെ പൊക്കി പൊലീസ്

രാത്രി പശുവിനെ മോഷ്ടിച്ച് കടന്നു, പെട്രോളിംഗ് ടീമിനെ കണ്ട് പതുങ്ങി; കൈയ്യോടെ പൊക്കി പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021